രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില വീണ്ടും ഉയര്‍ന്നു. ബ്രെന്റ് ക്രൂഡിന്റെ വില എണ്‍പത് ഡോളറിന് മുകളിലേക്ക് ഉയര്‍ന്നു.ബ്രെന്റ് ക്രൂഡിന് മൂന്ന് ശതമാനത്തിലധികം ആണ് വര്‍ദ്ധന.എണ്‍പത്തിരണ്ട് ഡോളറായിട്ടാണ് ബ്രെന്റ് ക്രൂഡിന്റെ വില വര്‍ദ്ധിച്ചിരിക്കുന്നത്. അമേരിക്കന്‍ ക്രൂഡായ വെസ്റ്റ് ടെക്സ്സ് ഇന്റര്‍മീഡീയറ്റിന്റെ വില എണ്‍പത് ഡോളറായും യുഎഇയുടെ മര്‍ബാന്‍ ക്രൂഡിന്റെ വില എണ്‍പത്തിയൊന്ന് ഡോളറായിട്ടും ആണ് വര്‍ദ്ധിച്ചത്. ബ്രെന്റ് ക്രൂഡ് വില ഇന്ന് രാവിലെ 82.42 ഡോളറിലേക്ക് വരെ ഉയര്‍ന്നിരുന്നു.
പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയാണ് എണ്ണവില വര്‍ദ്ധനയ്ക്ക് കാരണം. ഏത് നിമിഷവും ഇറാനും ഹിസ്ബുള്ളയും ഇസ്രയേലനെ ആക്രമിച്ചേക്കും എന്നും അത് യുദ്ധത്തിലേക്ക് നീങ്ങിയേക്കും തുടങ്ങിയ ആശങ്കകള്‍ ആണ് എണ്ണയുടെ വില ഉയര്‍ത്തുന്നത്. പ്രത്യാക്രമണമോ യുദ്ധമോ ഉണ്ടായാല്‍ ഇറാന്‍ ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണയുടെ വരവ് കുറയും എന്നതാണ് വില വര്‍ദ്ധനയ്ക്ക് കാരണമായി നിരീക്ഷകര്‍ പറയുന്നത്.
അമേരിക്കയിലെ സാമ്പത്തിക മാന്ദ്യഭീതി നീങ്ങിയതും എണ്ണയ്ക്ക് ഗുണകരമായിട്ടുണ്ട്. ഏറ്റവും വലിയ എണ്ണഇറക്കുമതി രാജ്യമായ ചൈനയിലെ ഉപഭോകൃത വില സൂചിക മെച്ചപ്പെട്ടതും എണ്ണയുടെ വില വര്‍ദ്ധനവിന്റെ കാരണങ്ങളില്‍ ഒന്നാണ്.