രാജ്യത്തെ ഗാര്‍ഹിക തൊഴിലാളി നിയത്തിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി യുഎഇ. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതാണ് പുതിയ ഭേദഗതി. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ തര്‍ക്കങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുകയാണ് ലക്ഷ്യം.
ഗാര്‍ഹിക തൊഴിലാളികളും തൊഴിലുടമയും റിക്രൂട്ട്‌മെന്റ് കമ്പനികളും ഉള്‍പ്പെടുന്ന തകര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് നിയമത്തില്‍ പുതിയ ഭേദഗതി വരുത്തിയിരിക്കുന്നത്. നിയമഭേദഗതിയിലൂടെ തര്‍ക്കങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുകയാണ് ലക്ഷ്യം. പുതിയ നിയമം അനുസരിച്ച് തൊഴിലാളികളുടെ കേസുകള്‍ ആദ്യം മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പ്രത്യേകം പരിഗണിക്കും. ഇതിലൂടെ പരിഹരിക്കാന്‍ കഴിയാത്ത കേസുകള്‍ മാത്രമേ അപ്പീല്‍ കോടതിയിലേക്ക് കൈമാറുകയുള്ളു. ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹിക്കുന്നതിനായാണ് തൊഴില്‍ നിയമത്തിലെ പുതിയ മാറ്റം.
അമ്പതിനായിരം ദിര്‍ഹത്തിനു താഴെയുള്ള കേസുകളായിരിക്കും മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന് പരിഹരിക്കാന്‍ അനുമതിയുണ്ടാകുക. നിശ്ചിത സമയത്തിനുള്ളില്‍ കേസുകള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മന്ത്രാലയം കോടതിയെ സമീപിക്കണം. മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാം. ഇതില്‍ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ തീരുമാനം അടിസ്ഥാനമാക്കിയാകും കോടതിയുടെ ഇടപെടല്‍.