Friday, November 22, 2024
HomeNewsNational78-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ ഭാരതം

78-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ ഭാരതം

ഇന്ത്യ സ്വതന്ത്ര രാഷ്ട്രമായതിന്റെ എഴുപത്തിയെട്ടാം വാര്‍ഷികം ആഘോഷിച്ച് രാജ്യം. സ്വാതന്ത്ര്യദിനത്തില്‍ രാജ്യമെങ്ങും വിപുലമായ ആഘോഷപരിപാടികളാണ് നടത്തുന്നത്. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി. വികസിത ഭാരതം 2047 എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം.രാവിലെ ഏഴ് മണിയോടെ രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. തുടര്‍ന്ന് ദേശീയ പതാക ഉയര്‍ത്തി. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളികളായവരെ അനുസ്മരിച്ചു

. പ്രകൃതി ദുരന്തങ്ങളില്‍ ജീവന്‍ പൊലിഞ്ഞവരെ വേദനയോടെ സ്മരിക്കുന്നുവെന്നും രാജ്യം അവര്‍ക്കൊപ്പം നില്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2047ല്‍ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കും. അതിനായി നീണ്ട പരിശ്രമം വേണമെന്നും ഓരോ പൗരന്റെയും സ്വപ്നം അതില്‍ പ്രതിഫലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ഏറ്റവും കൂടുതല്‍ തവണ ദേശീയപതാക ഉയര്‍ത്തുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി. വിവിധ സംസ്ഥാനങ്ങളിലെ രണ്ടായിരത്തോളം കലാകാരന്മാരും ചെങ്കോട്ടയില്‍ പരിപാടികള്‍ അവതരിപ്പിച്ചു.

പാരീസ് ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘവും ആഘോഷങ്ങളുടെ ഭാഗമായി. ദില്ലിയിലെ തന്ത്രപ്രധാന മേഖലകളെല്ലാം സുരക്ഷാ വലയത്തിലാണ്. തിരുവനന്തപുരത്ത് കനത്ത മഴയിലായിരുന്നു സ്വാതന്ത്ര്യദിനപാരിപാടികള്‍. മുഖ്യന്ത്രി പിണറായി വിജയന്‍ സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ജില്ലകളില്‍ വിവിധ മന്ത്രിമാര്‍ സ്വാതന്ത്ര്യദിനപരേഡില്‍ പങ്കെടുത്തു. വിവിധ രാഷ്ട്രതലവന്മാര്‍ ഇന്ത്യക്ക് ആശംസകള്‍ നേര്‍ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments