പ്രകൃതി ദുരന്തങ്ങളിലും അത്യാഹിതങ്ങളിലും അടിയന്തരസഹായം എത്തിക്കുന്നതിനുള്ള ഡ്രോണ്‍ പുറത്തിറക്കി റാസല്‍ഖൈമ പൊലീസ്. നാല്‍പ്പത് കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ് റാസല്‍ഖൈമ പൊലീസിന്റെ പുതിയ ഡ്രോണ്‍.അടിയന്തരസാഹചര്യങ്ങള്‍ പ്രഥമശുശ്രൂഷ അടക്കമുള്ള സഹായഹങ്ങള്‍ എത്തിക്കുന്നതിന് ആണ് ഫ്‌ളൈ ക്യാച്ചര്‍ 30 ഡ്രോണ്‍ റാസല്‍ഖൈമ പൊലീസ് ഉപയോഗിക്കുക.കടന്നുചെല്ലുന്നതിന് ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില്‍ പൊലീസിന് സഹായകമാകുന്നതാണ് ഈ ഡ്രോണ്‍.
മലനിരകളിലും കടലിലും എല്ലാം അടിയന്തരസഹായം എത്തിക്കുന്നതിന് ഈ ഡ്രോണ്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് റാസല്‍ഖൈമ പൊലീസ് അറിയിച്ചു.പ്രൊഫഷണല്‍ ക്യാമറകള്‍ വഹിക്കാന്‍ ശേഷിയുള്ള ഈ ഡ്രോണ്‍ ഉപയോഗിച്ച് സംഭവങ്ങള്‍ തത്സമയ ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലും എത്തിക്കാം.
അടിയന്തരസാഹചര്യങ്ങളില്‍ പെട്ടെന്ന് സഹായം എത്തിക്കുന്നതിന് ശേഷിയുള്ളതാണ് പുതിയതായി പുറത്തിറക്കിയ ഡ്രോണ്‍ എന്ന് റാസല്‍ഖൈമ പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുള്ള ബിന്‍ അല്‍വാന്‍ അല്‍ നുഐമി അറിയിച്ചു. യുഎഇയില്‍ വിവിധ പൊലീസ് സേനകള്‍ സുരക്ഷ പരിശോധന അടക്കം വിവിധ ആവശ്യങ്ങള്‍ക്കായി ഡ്രോണുകളെ ആശ്രയിക്കുന്നത് വര്‍ദ്ധിച്ച് വരികയാണ്.