യുഎഇയില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യത്ത് പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. യുഎഇയില്‍ താപനിലയിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്.ഓഗസ്റ്റ് ഇരുപത്തിമൂന്ന് വരെയുള്ള ദിവസങ്ങളില്‍ യുഎഇയുടെ ചില പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.തെക്കന്‍ പ്രദേശങ്ങളിലും കിഴക്കന്‍ ഭാഗങ്ങളിലും ഇന്ന് മുതലുള്ള ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരിയ മഴ ആയിരിക്കും അനുഭവപ്പെടുക.
കാറ്റിന്റെ വേഗത മണിക്കൂറില്‍ നാല്‍പ്പത് വരെ വര്‍ദ്ധിച്ചേക്കും എന്നും ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ശക്തമായ കാറ്റ് അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ ഉയര്‍ത്തിയേക്കും. യുഎഇയില്‍ ചൂടുകാലം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുയാണ്. താപനിലയില്‍ കുറവ് രേഖപ്പെടുത്തുണ്ട്. അബുദബി ഒവ്‌തൈദില്‍ രേഖപ്പെടുത്തിയ 47.3 ഡിഗ്രി സെല്‍ഷ്യസ് ഇന്നലത്തെ ഏറ്റവും ഉയര്‍ന്ന താപനില.
രാത്രിയിലും രാവിലെയും താപനിലയില്‍ കുറവ് വന്നിട്ടുണ്ട്.പുലര്‍ച്ചെ 1.45-ന് റാസല്‍ഖൈമയിലെ ജബല്‍ജയ്‌സില്‍ രേഖപ്പെടുത്തിയ 18.7 ഡിഗ്രി സെല്‍ഷ്യസ് ആണ് കുറഞ്ഞ താപനില