ദുബൈയില്‍ വാട്‌സ്ആപ് വഴി ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ നാല് പേര്‍ക്ക് ശിക്ഷ വിധിച്ച് കോടതി. പാര്‍ട്ട് ടൈം ജോലിയുടെ പേരില്‍ ഇരകളെ കബളിപ്പിച്ച് പണം കൈക്കലാക്കിയവര്‍ക്കെതിരെയാണ് നടപടി. പ്രതികള്‍ക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു.
വാട്‌സ്ആപ് വഴി പാര്‍ട്ട് ടൈം ജോലി എന്ന പേരിലാണ് വ്യാജ സന്ദേശങ്ങള്‍ അയക്കുന്നത്. ഇത്തരത്തില്‍ ലഭിച്ച സന്ദേശത്തില്‍ പ്രതികരിച്ച യുവതിയെയാണ് സംഘം തട്ടിപ്പിന് ഇരയാക്കിയത്. പണം അയച്ചു നല്‍കിയാല്‍ വേഗത്തില്‍ ഇരട്ടിയാക്കാമെന്ന് അറിയിച്ച് പണവും കൈക്കലാക്കി.
നല്‍കി പണം തിരികെ ലഭിക്കാതായതോടെയാണ് യുവതി പൊലീസില്‍ പരാധി നല്‍കിയത്. ദുബൈ പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് കണ്ടെത്തിയതോടെയാണ് നടപടി. ദുബൈ മിസ്ഡിമീനര്‍ കോടതിയാണ് നാല് പേര്‍ക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിച്ചത്. വ്യാജ സന്ദേശങ്ങളില്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. പലതരത്തിലുള്ള സൈബര്‍ തട്ടിപ്പുകളെ കുറിച്ച് ബോധവാന്‍മാരിയിരിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.