ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗുരുതരമായി പരുക്കേറ്റവരെ അടിയന്തരചികിത്സയ്ക്കായി യുഎഇയില്‍ എത്തിച്ചു.ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്നാണ് അടിയന്തര ഒഴിപ്പിക്കല്‍.അടിയന്തര ചികിത്സ ആവശ്യമുള്ള തൊണ്ണൂറ്റിയേഴ് പേരെയാണ് അബുദബിയില്‍ എത്തിയത്.
ആക്രമണങ്ങളില്‍ ഗുരുതരമായി പരുക്കേറ്റവരും രോഗികളും കുടുംബങ്ങളും അടക്കം 252 പേരെയാണ് ഇത്തിഹാദ് വിമാനത്തില്‍ ഗാസയില്‍ നിന്നും യുഎഇ അബുദബിയില്‍ എത്തിച്ചത്.ചികിത്സ ആവശ്യമുള്ള 97 പേരും കുടുംബാംഗങ്ങളായ 155 പേരും ആണ് അബുദബിയില്‍ എത്തിയത് സംഘത്തില്‍ 142 പേര്‍ കുട്ടികളാണ്.ഇസ്രയേലിലെ റാമോണ്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇവരെ യുഎഇയിലേക്ക് കൊണ്ടുവന്നത്.ഖറാം അബു സലാം ക്രോസിംഗ് വഴിയാണ് ഗാസയില്‍ നിന്നും ഇവരെ റാമോണ്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. ലോകാരോഗ്യസംഘടനയും യുഎഇയും കൈകോര്‍ത്താണ് അടിയന്തര ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയായത്.
ഇസ്രയേലിലെ റാമോണ്‍ വിമാനത്താവളത്തില്‍ നിന്നും പലസ്തീനികളുമായി യുഎഇയിലേക്ക് പറക്കുന്ന രണ്ടാമത്തെ വിമാനം ആണ് ഇതിനെന്ന് യുഎഇ രാജ്യാന്തരസഹകരണ സഹമന്ത്രി റീം അല്‍ അല്‍ ഹാഷിമി പറഞ്ഞു.അടിയന്തരചികിത്സ ആവശ്യമുള്ളവര്‍ക്ക് അത് വേഗത്തില്‍ ലഭ്യമാക്കുന്നതിന് ആണ് യുഎഇയുടെ ശ്രമം. യുഎഇയ്ക്ക് ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തുകയാണെന്ന് ലോകാരോഗ്യസംഘടന മേധാവി ടെട്രോസ് അദാനോ ഗെബ്രിയേസസ് പറഞ്ഞു.ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെയായി യുഎഇ ചികിത്സ ആവശ്യമുള്ളവരും കുടുംബാംഗങ്ങളും അടക്കം 1917 പേരെയാണ് അബുദബിയില്‍ എത്തിച്ചത്.