അമേരിക്കന്‍ മുന്‍പ്രസിഡന്റും റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം.ട്രംപിന്റെ ഗോള്‍ഫ് ക്ലബില്‍ ആണ് വെടിവെയ്പ് നടന്നത്. പ്രതിയെ സുരക്ഷാ ഏജന്‍സികള്‍ പിടികൂടി.ട്രംപിനെ വധിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് എഫ്ബിഐ അറിയിച്ചു.ഫ്‌ളോറിഡയില്‍ വെസ്റ്റ് പാം ബീച്ച് ഗോള്‍ഫ് ക്ലബില്‍ ആണ് ട്രംപിന് നേരെ വധശ്രമം ഉണ്ടായത്.ഞായറാഴ്ച ഉച്ക്ക് രണ്ട് മണിയോട് കൂടിയാണ് ആക്രമണം ശ്രമം. ഈ സമയം ഇവിടെ ട്രംപ് ഗോള്‍ഫ് കളിക്കുകയായിരുന്നു.
ട്രംപിനെ വകവരുത്തുക എന്ന ലക്ഷ്യത്തില്‍ ചെടിപ്പടര്‍പ്പുകള്‍ക്കിടയില്‍ മറഞ്ഞിരുന്ന പ്രതി ഒന്നിലധികം തവണ വെടിയുതിര്‍ത്തുവെന്നാണ് സുരക്ഷ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. ട്രംപിന്റെ സമീപത്ത് നിന്നും 275 മീറ്ററിനും 455 മീറ്ററിനും ഇടയില്‍ ആണ് പ്രതി ചെടികള്‍ക്കിടയില്‍ മറഞ്ഞിരുന്നത്. അക്രമിക്ക് എതിരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തെങ്കിലും രക്ഷപ്പെട്ടു. പിന്നീട് ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഹവായ് സ്വദേശിയായ റയാന്‍ വെസ്ലി എന്നയാളാണ് ആക്രമണശ്രമം നടത്തിയതെന്ന് എഫ്ബിഐ അറിയിച്ചു. ട്രംപിന്റെ വലിയ വിമര്‍ശകനും യുക്രൈന്‍ അനുകൂലിമാണ് ഇയാള്‍.സംഭവസ്ഥലത്ത് നിന്നും ഒരു എകെ 47 തോക്കും ബാഗുകളും ഒരു ഗോ പ്രോ ക്യാമറയും കണ്ടെത്തിയിട്ടുണ്ട്.ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
ട്രംപ് ഗോള്‍ഫ് കളിക്കാന്‍ എത്തിയതിനാല്‍ ക്ലബിന് ചുറ്റും വലിയ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഗോള്‍ഫ് കോഴ്‌സ് പാതി അടയ്ക്കുകയും ചെയ്തു. സുരക്ഷാ വീഴച്ചയുണ്ടോയെന്ന് പരിോിക്കുന്നുണ്ടെന്ന് ഫ്‌ളോറിഡ ഭരണകൂടം അറിയിച്ചു.