ദില്ലിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ പിന്‍ഗാമിയായി അതിഷി മര്‍ലേന മുഖ്യമന്ത്രിയാകും. ആംആദ്മി പാര്‍ട്ടിയുടെ നിയമസഭാ കക്ഷി യോഗത്തില്‍ ആണ് തീരുമാനം. ഇന്ന് വൈകിട്ട് അരവിന്ദ് കെജ്രിവാള്‍ ഗവര്‍ണ്ണര്‍ക്ക് രാജി സമര്‍പ്പിക്കും.ആംആദ്മി പാര്‍ട്ടിയുടെ നിയമസഭാ കക്ഷി യോഗത്തില്‍ അരവിന്ദ് കെജ്രിവാള്‍ ആണ് അതിഷിയുടെ പേര് നിര്‍ദ്ദേശിച്ചത്.എംഎല്‍എമാര്‍ കെജ്രിവാളിന്റെ നിര്‍ദ്ദേശത്തെ പിന്‍താങ്ങി. കെജ്രിവാള്‍ മന്ത്രിസഭായില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത്, ടൂറിസം ,സാംസ്‌കാരിക എന്നി വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന മന്ത്രിയാണ് അതിഷി.
കല്‍ക്കാജി മണ്ഡലത്തില്‍ നിന്നാണ് അതിഷി വിജയിച്ചത്. അതിഷിയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്തതാണെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് ഗോപാല്‍ റായി പറഞ്ഞു.അടുത്ത തെരഞ്ഞെടുപ്പ് വരെ അതിഷി സര്‍ക്കാരിനെ നയിക്കും എന്നും ഗോപാല്‍ റായി പറഞ്ഞു. നാല്‍പ്പത്തിമൂന്നാം വയസില്‍ ദില്ലി മുഖ്യമന്ത്രി പദത്തിലെത്തുന്ന അതിഷി ആംഅദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും ആണ്. ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ദില്ലി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് അതിഷി മര്‍ലേന.
മദ്യ നയ അഴിമതി കേസില്‍ തിഹാര്‍ ജയിലില്‍ നിന്നും ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് അരവിന്ദ് കെജരിവാള്‍ രാജി പ്രഖ്യാപിച്ചത്. ഇനി താന്‍ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കണമോ എന്ന് ദില്ലിയിലെ ജനങ്ങള്‍ തീരുമാനിക്കട്ടെയാണ് അരവിന്ദ് കെജരിവാള്‍ പ്രഖ്യാപിച്ചത്. ദില്ലിയിലെ ഓരോ ജനങ്ങളേയും നേരിട്ട് കാണും എന്നും കെജരിവാള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.