ദുബൈയില്‍ ഫ്‌ളൈയിംഗ് ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കും എന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി. ദുബൈയില്‍ നാലിടങ്ങളിലായിട്ടാണ് ആര്‍ടിഎ ആകാശ ടാക്‌സി സ്‌റ്റേഷനുകള്‍ നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം അവസാനം ആയിരിക്കും ദുബൈയില്‍ പറക്കും ടാക്‌സി സര്‍വീസ് ആരംഭിക്കുക.ആകാശടാക്‌സി സര്‍വീസ് ആരംഭിക്കുന്നതിനുള്ള അതിവേഗ പ്രവര്‍ത്തനങ്ങളിലാണ് യുഎഇയിലെ വിവിധ എമിറേറ്റുകള്‍.
ദുബൈയില്‍ 2025 ഡിസംബറില്‍ ആകാശ ടാക്‌സി സര്‍വീസ് ആരംഭിക്കുമെന്ന് ആര്‍ടിഎയുമായി കരാര്‍ ഒപ്പുവെച്ച അമേരിക്കന്‍ കമ്പനിയായ ജോബി ഏവിയേഷന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫ്‌ളൈയിംഗ് ടാക്‌സി സ്റ്റേഷന്റെ നിര്‍മ്മാണം ആരംഭിക്കുന്നതായി ആര്‍ടിഎ വെളിപ്പെടുത്തിയത്. ആദ്യ ഘട്ടത്തില്‍ നിര്‍മ്മിക്കുന്ന നാല് ഫ്‌ളൈയിംഗ് ടാക്‌സി സ്റ്റേഷനുകളില്‍ ആദ്യത്തേതിന്റെ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കും എന്നാണ് ആര്‍ടിഎയുടെ പ്രഖ്യാപനം. എമിറേറ്റിലെ വിമാനത്താവളങ്ങള്‍ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഹോട്ടലുകള്‍ എന്നിവയുമായി ബന്ധിപ്പിക്കും വിധത്തിലായിരിക്കും ഫ്‌ളൈയിംഗ് ടാക്‌സി സ്റ്റേഷനുകള്‍ നിര്‍മ്മിക്കുക എന്ന് ആര്‍ടിഎ അറിയിച്ചു.
നാല് യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ആകാശ ടാക്‌സികളുടെ നിര്‍മ്മാണത്തിനാണ് ആര്‍ടിഎ ജോബി ഏവിയേഷനുമായി കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. 2026-ല്‍ വാണിജ്യാടിസ്ഥാനത്തിലുള്ള പറക്കും ടാക്‌സി സര്‍വീസ് വ്യാപകമായി നടത്തുന്നതിനാണ് തീരുമാനം,