അറബിക്കടലില്‍ ശക്തിപ്രാപിച്ച ന്യൂനമര്‍ദ്ദം യുഎഇയില്‍ പരോക്ഷ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചേക്കാം വിലയിരുത്തല്‍.രാജ്യത്ത് ചില മേഖലകളില്‍ മഴ ലഭിച്ചേക്കും.കടല്‍ പ്രക്ഷുബ്ദമാകുന്നതിനും സാധ്യതയുണ്ട്
അറബിക്കടലില്‍ ശക്തിപ്രാപിച്ച ന്യൂനമര്‍ദ്ദത്തിന്റെ പ്രത്യാഘാതങ്ങള്‍ യുഎഇ ദേശീയദുരന്തനിവാരണ അതോറിട്ടി യോഗം ചേര്‍ന്ന് വിലയിരുത്തി. അഇറബിക്കടലിലലെ കാലാവസ്ഥാ പ്രതിഭാസം പരോക്ഷമായി രാജ്യത്തെ ബാധിക്കും എന്നാണ് വിലയിരുത്തല്‍. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കടല്‍ പ്രക്ഷൂബ്ദമാകുന്നതിനും നേരിയ കടല്‍കയറ്റത്തിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.രാജ്യത്ത് കിഴക്കന്‍ മേഖലയിലും തെക്കന്‍ ഭാഗങ്ങളിലും മഴയ്ക്കും സാധ്യതയുണ്ട്.ന്യൂനമര്‍ദ്ദത്തെ സൂക്ഷമമായി നിരീക്ഷിക്കുന്നതിനും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ദേശീയദുരന്തനിവാരണ അതോറിട്ടിയുടെ യോഗത്തില്‍ തീരുമാനിച്ചു.
അറബിക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ്ദം ഇന്നും നാളെയുമായി ശക്തമായി പ്രാപിച്ച് ഒമാന്‍ തീരത്തേക്ക് എത്തും എന്നാണ് നേരത്തെ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മഴ ലഭിച്ചുവരുന്നുന്നുണ്ട്. വരും ദിവസങ്ങളിലും വ്യത്യസ്ഥ തീവ്രതയിലുള്ള മഴ രാജ്യത്ത് അനുഭവപ്പെടും എന്നും കാലാവസ്ഥാ വിദഗദ്ധര്‍ വ്യക്തമാക്കുന്നുണ്ട്.