അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കനത്ത മഴയ്ക്ക് മുന്നറിയിപ്പ് നല്‍കി ഒമാനും. ഇന്ന് രാത്രി മുതല്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത എന്നാണ് മുന്നറിയിപ്പ്. മഴയ്ക്ക് ഒപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഗവര്‍ണറേറ്റുകളായ ദക്ഷിണ അല്‍ ഷര്‍ഖിയ,അല്‍ വുസ്ത, വടക്ക് അല്‍ഷര്‍ഖിയ, ദോഫാര്‍,തെക്ക്-വടക്ക് ബത്തിന ഗവര്‍ണറേറ്റുകള്‍, അല്‍ ദാഹിരിയ, അല്‍ ബുറൈമി,മസ്‌ക്കത്ത് എന്നിവടങ്ങളില്‍ മഴ ലഭിക്കും എന്നാണ് ഒമാന്‍ സിവില്‍ ഡിഫന്‍സ് അതോറിട്ടി മുന്നറിയിപ്പ് നല്‍കുന്നത്.ഇന്ന് രാത്രി മുതല്‍ ബുധനാഴ്ച വരെയാണ് ശക്തമായ മഴയ്ക്ക് സാധ്യത.
ചിലയിടങ്ങളില്‍ ഇടിയോട് കൂടി ശക്തമായ മഴയ്ക്ക് ആണ് സാധ്യത. ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. മുപ്പത് മില്ലി മീറ്ററിനും എണ്‍പത് മില്ലി മീറ്ററിനും ഇടയില്‍
വരെ മഴ ലഭിച്ചേക്കും. കാറ്റിന്റെ വേഗത മണിക്കൂറില്‍ അറുപത്തിനാല് കിലോമീറ്റര്‍ വരെ വര്‍ദ്ധിച്ചേക്കും. ഒമാന്‍ കടല്‍ പ്രക്ഷുബ്ദമാകും.മൂന്ന് മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകള്‍ അടിച്ചേക്കും. വാദികളില്‍ മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും അകന്നുനില്‍ക്കണം എന്നും ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിട്ടി ആവശ്യപ്പെട്ടു.