എഡിജിപി എം.ആര്‍ അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടതിന്റെ കാരണങ്ങള്‍ അവ്യക്തം എന്ന് അന്വേഷണ റിപ്പോര്‍ട്ട്. കൂടിക്കാഴ്ച വ്യക്തിപരമായ നേട്ടങ്ങള്‍ക്കാണെങ്കില്‍ അത് സര്‍വീസ് ചട്ടലംഘനം ആണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.ഫോണ്‍ ചോര്‍ത്തലില്‍ അടക്കം പി.വി അന്‍വര്‍ എംഎല്‍എ ആരോപണങ്ങള്‍ ഉന്നയിച്ചത് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ആണെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ടി.പി രാമകൃഷ്ണന്റെ സബ്മിഷന്റെ മറുപടിയായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എഡിജിപി എം.ആര്‍ അജിത്കുമാരിന് എതിരെ നടന്ന രണ്ട് അന്വേഷണങ്ങളുടെ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്.എ.ആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിലും പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളും ആണ് അന്വേഷിച്ചത്. ആര്‍എസ്എസ് നേതാക്കളെ കണ്ടത് സൗഹൃദ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് അജിത്കുമാര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. ആര്‍എസ്എസ് നേതാക്കളുമായി അജിത്കുമാര്‍ കൂടിക്കാഴ്ച്ച നടത്തിയതിന്റെ ഉദ്ദേശം വ്യക്തമല്ല എന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയെങ്കില്‍ അത് സര്‍വീസ് ചടങ്ങളുടെ ലംഘനമാണ്.തൃശൂരില്‍ ആര്‍എസ്എസുകാര്‍ മാത്രം പങ്കെടുത്ത ക്യാമ്പിംല്‍ എഡിജിപിക്ക് ക്ഷണം ഉണ്ടായിരുന്നില്ല.
ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച ഔദ്യോഗിക ജോലിയുടെ ഭാഗമായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പി.വി അന്‍വര്‍ ഉന്നയിച്ച ഭൂരിപക്ഷം ആരോപണങ്ങള്‍ക്കും തെളിവില്ലെന്നും ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. എഡിജിപിയുടെ ഓഫീസില്‍ ഫോണ്‍ ചോര്‍ത്തല്‍ സംവിധാനങ്ങള്‍ ഇല്ല. അന്‍വര്‍ ഉന്നയിച്ചത് പോലെ നിയമവിരുദ്ധമായി ഫോണ്‍ ചോര്‍ത്തല്‍ ഉണ്ടായിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അതെസമയം മാമി തിരോധാന കേസില്‍ അതിത്കുമാറിന്റെ നടപടികള്‍ അനുചിതമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.