സാമ്പത്തിക ഇടപാടുകള്‍ക്ക് ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ക്ക് പകരം കൈരേഖ ഉപയോഗിക്കുന്ന രീതി വൈകാതെ യുഎഇയില്‍ പ്രാബല്യത്തിലാകും. യുഎഇ ഐസിപിയും സെന്‍ട്രല്‍ ബാങ്കും ചേര്‍ന്നാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നത്.മെട്രോ യാത്രയ്ക്കും കൈരേഖ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ കഴിയും.
ദുബൈയില്‍ നടക്കുന്ന ജൈറ്റക്‌സില്‍ ആണ് യുഎഇ ഐ.സി.പി കൈരേഖ സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ പേയ്‌മെന്റ് സംവിധാനം നടപ്പാകുന്നതോടെ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകളോ ഡിജിറ്റല്‍ ആപ്ലിക്കേഷനുകളെ ഇല്ലാതെ പണം ഇടപാടുകള്‍.മധ്യപൂര്‍വ്വദേശത്ത് ഈ സാങ്കേതിക നടപ്പാക്കുന്ന ആദ്യ രാജ്യമാകുന്നതിന് ആണ് യുഎഇ ഒരുങ്ങുന്നത്.പുതിയ സാങ്കേതികവിദ്യ നിലവില്‍ പരീക്ഷണ-വികസന ഘട്ടങ്ങളിലാണ്.ഓരോ വ്യക്തിയുടെയും കൈരേഖ തീര്‍ത്തും വ്യത്യസ്ഥമായിരിക്കും എന്നതിനാല്‍ കൂടുതല്‍ സുരക്ഷിതമാണെന്നാണ് വിലയിരുത്തല്‍.
ഐസിപിക്ക് നല്‍കുന്ന ബയോമെട്രിക് ആണ് കൈരേഖ സാങ്കേതിക വിദ്യയ്ക്കായി ഉപയോഗിക്കുക.യുഎഇ സെന്‍ട്രല്‍ ബാങ്കുമായി കൈകോര്‍ത്ത് നടപ്പാക്കുന്ന പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ എടിഎമ്മില്‍ പണം എടുക്കുന്നതിന് പോലും കൈരേഖ ഉപയോഗിച്ചാല്‍ മതിയാകും. പരീക്ഷണഘട്ടവും മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയാകുന്നതോട് കൂടി പുതിയ സാങ്കേതിക വിദ്യ യുഎഇയില്‍ പ്രാബല്യത്തില്‍ വരും എന്നും ഐസിപി അറിയിച്ചു.