ഛിന്നഗ്രഹങ്ങളെക്കുറിച്ച് പഠിക്കുന്നതിനുള്ള പര്യവേഷണ പേടകം യുഎഇ നിര്‍മ്മിക്കുക തദ്ദേശിയമായെന്ന് ബഹിരാകാശ ഏജന്‍സി. പേകടത്തിന്റെ നിര്‍മ്മാണം ഇമാറാത്തി എഞ്ചിനിയര്‍മാര്‍ വൈകാതെ ആരംഭിക്കും.ഏഴ് വര്‍ഷം നീണ്ടുനില്‍ക്കുന്നതാണ് യുഎഇയുടെ ചിന്നഗ്രഹ പര്യവേഷണ ദൗത്യം.എംബിആര്‍ എക്‌സ്‌പ്ലോറര്‍ എന്ന് പേരിട്ടിരിക്കുന്ന 2300 കിലോഗ്രാം ഭാരം വരുന്ന പര്യവേഷണ പേടകം ആണ് ഇമാറാത്തി എഞ്ചിനിയര്‍മാര്‍ നിര്‍മ്മിക്കുക. പേകടത്തിന്റെ രൂപകല്‍പ്പനയ്ക്ക് അംഗീകാരം ലഭിച്ചാലുടന്‍ നിര്‍മ്മാണം ആരംഭിക്കും. ചൊവ്വയിലേക്ക് അയച്ച പേകടത്തിന്റെ നിര്‍മ്മാണത്തേക്കാള്‍ സങ്കീര്‍ണ്ണമാണ് ഛിന്നഗ്രഹ പര്യവേഷണത്തിന്റേത് എന്ന് യുഎഇ ബഹിരാകശ ഏജന്‍സിയിലെ എഞ്ചിനിയര്‍മാര്‍ വ്യക്തമാക്കുന്നു.
ചൊവ്വയേയും കടന്ന് കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ട പേടകം ആണ് നിര്‍മ്മിക്കേണ്ടത്.സൂരന്റെ കൂടുതല്‍ സമീപത്തേക്കാണ് പേകടത്തിന് സഞ്ചരിക്കേണ്ടത്.ഭൂമിയില്‍ നിന്നുള്ള ഇടപെടല്‍ ഇല്ലാതെ സഞ്ചരിക്കാന്‍ ശേഷിയുള്ളതായിരിക്കും എംബിആര്‍ എക്‌സ്‌പ്ലോറര്‍ എന്നും എഞ്ചിനിയര്‍മാര്‍ വ്യക്തമാക്കി.അമേരിക്കയിലെ അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയും ഇറ്റാലിയന്‍ സ്‌പേസ് എജന്‍സിയും പേടകനിര്‍മ്മാണത്തില്‍ യുഎഇയുമായി സഹകരിക്കുന്നുണ്ട്.ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ചിന്നഗ്രഹവലയങ്ങളെക്കുറിച്ച് ആണ് യുഎഇ പഠിക്കുക.
ആറ് ചിന്നഗ്രഹങ്ങളുടെ സമീപത്ത് എത്തുന്ന പേടകം ഏഴാമത്തെ ചിന്നഗ്രഹത്തില്‍ ഇറക്കുന്നതിന് ആണ് യുഎഇയുടെ പദ്ധതി.ഇത് 2035-ല്‍ സാധ്യമാക്കുന്നതിന് ആണ് തീരുമാനം.2028-ല്‍ എംബിആര്‍ എക്‌സ്‌പ്ലോററിന്റെ വിക്ഷേപണം നടത്തുന്നതിന് ആണ് യുഎഇ ബഹിരാകശ ഏജന്‍സിയുടെ തീരുമാനം