അബുദബിയില്‍ സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ബാഗ് ഭാരത്തിന്റെ പരിധി പരിഷ്‌കരിച്ചു. വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ക്ക് അനുസൃതമായി ഭാരവും നിശ്ചയിച്ചു. 2026 ഫെബ്രുവരി മുതല്‍ സ്‌കൂളുകളില്‍ പുതിയ തീരുമാനം നടപ്പിലാക്കുന്നതിന് അബുദബി വിദ്യാഭ്യസ വകുപ്പ് നിര്‍ദ്ദേശം നല്‍കി.വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം ശരീര ഭാരത്തിന്റെ അഞ്ച് മുതല്‍ പത്ത് ശതമാനം വരെ മാത്രമേ പാടുള്ളു എന്നാണ് അഡെകിന്റെ പുതിയ നിര്‍്‌ദ്ദേശം.ഒരോ വിദ്യാര്‍ത്ഥിയുടെയും ആരോഗ്യം, ശാരീരിക സ്ഥിതി എന്നിവ പരിഗണിച്ചാണ് ഭാരത്തിന്റെ പരിധി നിശ്ചയിക്കേണ്ടത് എന്നും അബുദബി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
കെജി വണ്‍ മുതല്‍ ഗ്രേഡ് വണ്‍ വരെ സ്‌കൂള്‍ ബാഗിന്റെ പരമാവധി ഭാരം പരമാവധി രണ്ട് കിലോഗ്രാമായിരിക്കണം . ഗ്രേഡ് ടു മുതല്‍ ഗ്രേഡ് ഫോര്‍ വരെ മൂന്ന് മുതല്‍ നാലര കിലോ വരെയാണ് പരമാവധി ഭാരം. ഗ്രേഡ് ഫൈവ് മുതല്‍ ഗ്രേഡ് 8 വരെ ആറ് മുതല്‍ എട്ട് കിലോഗ്രാം വരെയാണ് സ്‌കൂള്‍ ബാഗുകളുടെ ഭാരം അനുവദിക്കുക. ഗ്രേഡ് 9 മുതല്‍ ഗ്രേഡ് 12 വരെ പത്ത് കിലോഗ്രാം വരെയാണ് അനുവദിക്കുക.
അമേരിക്കന്‍ കൈറോപ്രാക്റ്റിക് അസോസിയേഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഓരോ ഗ്രേഡുകളിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഭാരത്തിന്റെ അളവ് നിശ്ചയിച്ചത്. 2026 ഫെബ്രുവരിയില്‍ സ്‌കൂളുകളില്‍ പുതിയ തീരുമാനം നടപ്പിലാക്കുന്നതിന് അബുദബി വിദ്യാഭ്യസ വകുപ്പ് നിര്‍ദ്ദേശം നല്‍കി.