ഹമാസിന് കനത്ത തിരിച്ചടിയായി യഹ്യ സിന്‍വറിന്റെ കൊലപാതകം. ഇത് വലിയ വിജയം ആണെന്നും എന്നാല്‍ യുദ്ധത്തിന്റെ അവസാനം അല്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പറഞ്ഞു. ഗാസയില്‍ സാധാരണ പട്രോളിംഗിനിടയില്‍ ആണ് സിന്‍വറിനെ വധിച്ചത് എന്ന് ഇസ്രയേല്‍ പ്രതിരോധ സേന അവകാശപ്പെട്ടു.
ഇസ്മയില്‍ ഹനിയ്ക്ക് പിന്നാലെ യഹ്യ സിന്‍വറിന്റെയും കൊലപാതകം.2011-ല്‍ ഇസ്രയേല്‍ ജയിലില്‍ നിന്നും മോചിപ്പിക്കപ്പെട്ടത് മുതല്‍ ഹമാസിന്റെ നിര്‍ണ്ണായക ശക്തികേന്ദ്രമായിരുന്നു യഹ്യ സിന്‍വര്‍. പോരാട്ടവിര്യമുള്ള സേനയായി വളര്‍ത്തിയ നേതാവിന്റെ മരണം ഹമാസിന് വലിയ ആഘാതമാണ് സമ്മാനിക്കുന്നത്. ഹിസ്ബുള്ളയുടെയും ഹമാസിന്റെയും നേതൃനിരയെ തകര്‍ത്തുകൊണ്ടാണ് ലബനനിലും ഗാസയിലും ഇസ്രയേല്‍ വിജയം നേടുന്നത്.ആയുധങ്ങളും പണവും നല്‍കി ഇരു സംഘടനകളേയും പിന്തുണയ്ക്കും ഇറാനും വന്‍ തിരിച്ചടിയാണ് സിന്‍വറിന്റെ മരണം.യഹ്യ സിന്‍വറിനെ വധിച്ച സൈനികരെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു അഭിനന്ദിച്ചു.മുഴുവന്‍ ബന്ദികളേയും മോചിപ്പിക്കും വരെ യുദ്ധം തുടരും എന്നും നെതന്യാഹു പറഞ്ഞു.ഗാസയിലെ റഫായില്‍ വെച്ചാണ് യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടത്. സിന്‍വര്‍ വധത്തെക്കുറിച്ച് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം ഇങ്ങനെയാണ്. തുരങ്കങ്ങള്‍ തകര്‍ത്തും തെരുവുകള്‍ക്കിടയിലെ സഞ്ചാരങ്ങള്‍ തടഞ്ഞും ഹമാസ് നേതാക്കള്‍ക്കായുള്ള തെരച്ചിലില്‍ ആയിരുന്നു സേനാംഗങ്ങള്‍.
ആക്രമിക്കപ്പെടാതിരിക്കാന്‍ ഒളിച്ചിരുന്ന തുരങ്കത്തില്‍ നിന്നും യഹ്യ സിന്‍വറിന് പുറത്ത് കടക്കേണ്ടിവന്നു.അവിടെ നിന്നും ഒരു അപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിച്ച സിന്‍വര്‍ പട്രോളിംഗ് നടത്തിയിരുന്ന ഇസ്രയേല്‍ സൈന്യത്തിന് നേര്‍ക്ക് വെടിയുതിര്‍ത്തു.് ടാങ്കുകള്‍ തിരികെ വെടിയുതിര്‍ക്കുകയും സിന്‍വര്‍ കൊല്ലപ്പെടുകയും ആയിരുന്നു എന്നും ഇസ്രയേല്‍ പ്രതിരോധസേന അറിയിച്ചു.വധിക്കപ്പെടുന്നതിന് തൊട്ടുമുന്‍പുള്ളത് എന്ന് അവകാശപ്പെട്ട് ഒരു തകര്‍ന്ന കെട്ടിടത്തില്‍ പരുക്കേറ്റ് കസേരയില്‍ ഇരിക്കുന്ന സിന്‍വറിന്റെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ സൈന്യം പുറത്ത് വിട്ടിട്ടുണ്ട്.