ഗാസയിലും ലബനനിലും രൂക്ഷമായ ആക്രണമം തുടര്‍ന്ന് ഇസ്രയേല്‍ സൈന്യം.ഗാസയില്‍ 73 പേര്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയം.ലബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലും ഇസ്രയേല്‍ വീണ്ടും വ്യോമാക്രമണം നടത്തി.
വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ എഴുപത്തിമൂന്ന് പേര്‍ കൊല്ലപ്പെട്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്. വടക്കന്‍ ഗാസയിലെ ജബലിയയില്‍ ഒരു അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഉണ്ടായ ആക്രമണത്തില്‍ മാത്രം മുപ്പത്തിമൂന്ന് പേരാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.ഒരു വര്‍ഷം പിന്നിടുന്ന ഗാസ യുദ്ധത്തില്‍ 42519 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.ഒരുലക്ഷത്തോളം പേര്‍ക്ക് പരുക്കേറ്റു.പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ വസതിക്ക് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായതിന് പിന്നാലെ ലബനനില്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ള ആക്രമണവും ഇസ്രയേല്‍ സൈന്യം ശക്തിപ്പെടുത്തി.
തലസ്ഥാനമായ ലബനന്റെ തെക്കന്‍ ഭാഗങ്ങളില്‍ നിരവധി കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തി. ജനങ്ങളെ ഒഴിപ്പിച്ച ശേഷം ആണ് ആക്രമണങ്ങള്‍.പതിനായിരത്തങ്ങളാണ് തെക്കന്‍ ബെയ്‌റൂത്തില്‍ നിന്നും ഒഴിഞ്ഞുപോയത്.വസതി ആക്രമിക്കാനുള്ള ഹിസ്ബുള്ളയുടെ ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും എന്ന് ബെന്യമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി.