യുഎഇയില്‍ കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ്ണവില. ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 308 ദിര്‍ഹത്തിന് മുകളിലെത്തി.രാജ്യാന്തര സാഹചര്യങ്ങള്‍ ആണ് സ്വര്‍ണ്ണവിലയിലെ കുതിപ്പിന് കാരണം.
മുന്നൂറും കടന്ന് കുതിക്കുകയാണ് യുഎഇയില്‍ വിപണിയില്‍ സ്വര്‍ണ്ണവില. ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 308 ദിര്‍ഹം ഇരുപത്തിയഞ്ച് ഫില്‍സായും ഇരുപത്തിനാല് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില മുന്നൂറ്റിമുപ്പത്തിമൂന്ന് ദിര്‍ഹമായും ഇന്ന് ഉയര്‍ന്നു.298 ദിര്‍ഹം അന്‍പത് ഫില്‍സ് ആണ് ഇരുപത്തിയൊന്ന് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ യുഎഇ വിപണിയിലെ വില.രാജ്യാന്തര തലത്തില്‍ സ്വര്‍ണ്ണത്തിലേക്ക് കൂടുതല്‍ നിക്ഷേപം ഒഴുകിയെത്തുന്നത് വില വര്‍ദ്ധനയ്ക്ക് കാരണം.
ഒരൗണ്‍സ് സ്വര്‍ണ്ണത്തിന്റെ വില 2750 ഡോളറിലേക്ക് വരെ ഇന്ന് ഉയര്‍ന്നിരുന്നു. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്കുകളില്‍ വരും മാസങ്ങളില്‍ വീണ്ടും കുറവ് വരുത്തും എന്ന പ്രതീക്ഷകളാണ് സ്വര്‍ണ്ണത്തിലേക്ക് കൂടുതല്‍ നിക്ഷേപകരം എത്തിക്കുന്നത്.നവംബറില്‍ നടക്കാന്‍ പോകുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും സ്വര്‍ണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.