ദുബൈയില്‍ മൂന്ന് മാളുകളില്‍ കൂടി പണമടച്ചുള്ള പാര്‍ക്കിങ് ഏര്‍പ്പെടുത്തുന്നതിന് തീരുമാനം. മാള്‍ ഓഫ് എമിറേറ്റ്‌സ്, ദെയ്‌റ സിറ്റി സെന്റര്‍, മിര്‍ദിഫ് സിറ്റി സെന്റര്‍ എന്നിവിടങ്ങളിലാണ് പണമടച്ചുള്ള പാര്‍ക്കിംഗ് ഏര്‍പ്പെടുത്തുന്നത്. പാര്‍ക്ക് ഇന്‍ കമ്പനിയാണ് പുതിയ പണമടച്ചുള്ള പാര്‍ക്കിംഗ് ഏര്‍പ്പെടുത്തുക.എമിറേറ്റിലെ മൂന്ന് മാളുകളില്‍ കൂടിയാണ് പണമടച്ചുള്ള പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. മാള്‍ ഓഫ് എമിറേറ്റ്‌സ്, ദെയ്‌റ സിറ്റി സെന്റര്‍, മിര്‍ദിഫ് സിറ്റി സെന്റര്‍ എന്നിവിടങ്ങളിലാണ് പുതിയ പാര്‍ക്കിംഗ് സംവിധാനം നിലവില്‍ വരിക.
അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ പാര്‍ക്കിങ് നിലവില്‍ വരും. ദുബൈയില്‍ പൊതു സ്ഥലങ്ങളിലെ പാര്‍ക്കിങ് നിയന്ത്രിക്കുന്ന പാര്‍ക്ക് ഇന്‍ കമ്പനിയാണ് മാളുകളിലെ പാര്‍ക്കിങ് നിയന്ത്രിക്കുന്നത്. മാളുകളില്‍ എത്തുന്നവര്‍ക്ക് മറ്റ് തടസ്സങ്ങളില്ലാതെ പാര്‍ക്കിങിന് സൗകര്യമൊരുക്കും. മൂന്ന് മാളുകളിലായി 21,000 പാര്‍ക്കിങ് സ്ഥലങ്ങളാണുള്ളത്. പ്രതിവര്‍ഷം 20 ദശലക്ഷത്തിലധികം വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ലഭിക്കും. പാര്‍ക്കിങ് മേഖലയിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റുകള്‍ ക്യാമറകള്‍ സ്‌കാന്‍ ചെയ്യും.
തുടര്‍ന്ന് എസ്എംഎസ് മുഖേനെ പാര്‍ക്കിങ് ഫീസ് വിശദാംശങ്ങള്‍ ലഭിക്കും. ആവശ്യമായ സമയം തിരഞ്ഞെടുത്ത ശേഷം എസ്എംഎസ് വഴിയും പാര്‍ക്ക് ഇന്നിന്റെ വെബ്‌സൈറ്റ് വഴിയും പണം അടക്കാം. പുതിയ സ്മാര്‍ട്ട് സംവിധാനം വഴി സുഗമമായ പാര്‍ക്കിങ് സാധ്യമാകുമെന്ന് പാര്‍ക്ക് ഇന്‍ സിഇഒ മുഹമ്മദ് അബ്ദുള്ള അല്‍ അലി പറഞ്ഞു.