ഇന്ത്യന്‍ രൂപയുമായുള്ള യുഎഇ ദിര്‍ഹം അടക്കമുള്ള ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ വീണ്ടും വര്‍ദ്ധന. ഒരു ദിര്‍ഹത്തിന്റെ വിനിമയ നിരക്ക് ഇന്ന് 22 രൂപ തൊണ്ണൂറ് പൈസ എന്ന നിലയിലേക്ക് വരെ ഉയര്‍ന്നു.
ഇന്ത്യന്‍ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നതാണ് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഉയര്‍ന്ന വിനിമയ നിരക്ക് ലഭിക്കുന്നത്. ഡോളറിന 84-ന് മുകളിലാണ് നിലവില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം. രൂപ-ദിര്‍ഹം വിനിമയ നിരക്ക് 22.90 എന്ന നിലയിലേക്ക് വരെ ഉയര്‍ന്നിരുന്നു.പിന്നീട് അത് താഴ്‌ന്നെങ്കിലും 22.80 ന് മുകളിലാണ് നിലവില്‍ വിനിമയ നിരക്ക്.
ഇന്നലെ 84.08 എന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപയൂടെ മൂല്യം താഴ്ന്നിരുന്നു.നവംബറില്‍ നടക്കാന്‍ പോകുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പും ഫെഡറല്‍ റിസര്‍വ് തീരുമാനങ്ങളും എല്ലാം യു.എസ് ഡോളറിന് കൂടുതല്‍ കരുത്ത് പകരുന്നുണ്ട്. ഇതാണ് ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ പ്രതിഫലിക്കുന്നത്.