ഗാസവെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിക്കുന്നു.ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ആയിരിക്കും ചര്‍ച്ചകള്‍ പുന:രാരംഭിക്കുക.ചര്‍ച്ചകളില്‍ ഹമാസ് പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനും ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ ആരംഭിക്കും എന്ന് അമേരിക്കയും ഇസ്രയേലും ഖത്തറും വ്യക്തമാക്കുന്നുണ്ട്. ചര്‍ച്ചകള്‍ക്കായി ഇസ്രയേലിന്റെ പ്രതിനിധി സംഘം ഞായറാഴ്ച ദോഹയില്‍ എത്തുമെന്ന് പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കുന്നതിന് ഹമാസ് നേതൃത്വം ഈജിപതുമായി കൂടിയാലോചനകള്‍ നടത്തുന്നുണ്ട്.
ഹമാസ് നേതാവ് യഹ്യ സിന്‍വറിന്റെ മരണം വെടിനിര്‍ത്തലിലേക്ക് കാര്യങ്ങളെ എത്തിക്കുന്നത് എളുപ്പമാക്കും എന്നാണ് അമേരിക്കയുടെ വിശ്വാസം. ഇക്കാര്യം അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കുന്നുണ്ട്.സിന്‍വര്‍ അടക്കം മുതിര്‍ന്ന നേതാക്കള്‍ ഇല്ലാതായതോടെ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെയ്ക്കാന്‍ ഹമാസ് തയ്യാറായേക്കും എന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്. എന്നാല്‍ ചര്‍ച്ചകളില്‍ ഹമാസ് പങ്കെടുക്കുന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ താനി പറഞ്ഞു.സിന്‍വറിന്റെ മരണശേഷം ഹമാസുമായി ഖത്തറിന്റെ മധ്യസ്ഥസംഘം ചര്‍ച്ചകള്‍ നടത്തിവരുന്നുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ താനി പറഞ്ഞു.
ആറ് ആഴ്ച്ചത്തെ വെടിനിര്‍ത്തലും ജനവാസമേഖലകളില്‍ല നിന്നും ഇസ്രയേല്‍ സൈന്യം ഘട്ടംഘട്ടമായി പിന്‍മാറുന്നതിനുമുള്ള ധാരണയ്ക്കാണ് ശ്രമം. ബന്ദികളേയും മോചിപ്പിക്കണം