ദുബൈയില്‍ അടുത്ത ഒന്നര വര്‍ഷത്തിന് ശേഷം താമസ വാടക നിരക്ക് കുറയാന്‍ സാധ്യതയുണ്ടെന്ന് എസ് ആന്‍ഡ് പി ഗ്ലോബലിന്റെ റിപ്പോര്‍ട്ട്. അടുത്ത പതിനെട്ട് മാസം താമസ വാടക മാറ്റമില്ലാതെ തുടരും. വാടക വര്‍ദ്ധന റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോരിറ്റി വഴി ഓണ്‍ലൈനായി അറിയാന്‍ സാധിക്കും.
നിലവില്‍ വാടകയില്‍ വലിയ വദ്ധനവുണ്ട്. ഒന്നര വര്‍ഷത്തിനു ശേഷം ലഭ്യത കൂടുന്നതനുസരിച്ച് വാടക കുറഞ്ഞേക്കുമെന്നാണ് എസ് ആന്‍ഡ് പി ഗ്ലോബലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ദുബൈയിലെ ജനസംഖ്യ വര്‍ദ്ധിച്ചതോടെ താമസകെട്ടിടങ്ങളുടെ ആവശ്യകതയും വര്‍ദ്ധിച്ചു. പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് നിലവില്‍ ശക്തകമായ നിലയില്‍ തുടരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 2022 – 2023 വര്‍ഷത്തില്‍ ബുക്ക് ചെയ്ത പ്രോപ്പര്‍ട്ടികള്‍ ഒന്നരവര്‍ഷത്തിനകം കൈമാറ്റം ചെയ്യപ്പെടും. 2025 – 2026 കാലയളവില്‍ റെസിഡന്‍ഷ്യല്‍ സപ്ലൈ സ്റ്റോക്ക് ഏകദേശം 1,82,000 വര്‍ദ്ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
കോവിഡിന് ശേഷം ദുബൈയില്‍ ലാന്‍ഡ് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിന് ഡിമാന്‍ഡ് വര്‍ദ്ധിച്ചു. ജനസംഖ്യാവര്‍ദ്ധനവിന് ആനുപാതികമായി താമസകെട്ടിടങ്ങളുടെ ആവശ്യകത തുടരും. ഇതോടെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് അതിവേഗം വളരുകയാണെന്നാണ് എസ് ആന്‍ഡ് പി ഗ്ലോബലിന്റെ റിപ്പോര്‍ട്ടില്‍ വ്യക്താക്കുന്നത്. ലഭ്യത കൂടുന്നതോടെ നിരക്ക് വര്‍ദ്ധന പിടിച്ചു നിര്‍ത്താന്‍ കഴിയുമെന്നാണ് വ്യക്തമാക്കുന്നത്.