ചെങ്കടലില്‍ വീണ്ടും ചരക്ക് കപ്പലുകള്‍ക്ക് നേരെ വീണ്ടും ഹൂത്തികളുടെ ആക്രമണം. മൂന്ന് കപ്പലുകള്‍ ആണ് ആക്രമിക്കപ്പെട്ടത്. ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകള്‍ ആണ് ആക്രമിച്ചത് എന്നാണ് ഹുത്തികളുടെ അവകാശവാദം.ലൈബിരിയയില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കപ്പലുകള്‍ ആക്രമിച്ചുവെന്നാണ് ഹുത്തികളുടെ പ്രസ്താവന.ഒമാനിലെ സലാലയില്‍ നിന്നും ഇന്ത്യന്‍ തീരത്തേക്ക് സഞ്ചരിച്ചിരുന്ന മേസ്‌ക്കിന്റെ കപ്പല്‍ ആണ് ആക്രമിക്കപ്പെട്ടതില്‍ ഒന്ന്.
സീഷെല്‍സില്‍ നിന്നും സലാലയിലേക്ക് സഞ്ചരിച്ച എസ്.സി മൊണ്ടേരിയല്‍ എന്ന കപ്പലും സൂയസ് കനാലില്‍ നിന്നും ഷാങ്ഹായിലേക്ക് സഞ്ചരിച്ച മറ്റൊരു കപ്പലും ആക്രമിക്കപ്പെട്ടു.ആക്രമണത്തില്‍ കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. യെമന്റെ തെക്കന്‍പടിഞ്ഞാറന്‍ തീരത്തുകൂടി സഞ്ചരിച്ച ഒരു ചരക്ക് കപ്പലിന് സമീപത്ത് രണ്ട് സ്‌ഫോടനങ്ങള്‍ നടന്നുവെന്ന് ബ്രിട്ടിഷ് സമൂദ്രസുരക്ഷ ഏജന്‍സി പറയുന്നുണ്ട്.ഹമാസിന് പിന്തുണ പ്രഖ്യാപിച്ചാണ് ചെങ്കടലില്‍ കപ്പലുകള്‍ ആക്രമിക്കുന്നതെന്നും ഗാസ ലബനന്‍ യുദ്ധങ്ങള്‍ അവസാനിക്കും വരെ ഇത് തുടരുമെന്നും ഹൂത്തികള്‍ അറിയിച്ചു.
ഇസ്രയേല്‍ തുറമുഖങ്ങളിലേക്ക് സഞ്ചരിക്കുന്ന കപ്പലുകളോ ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകളെ ആണ് ആക്രമിക്കുന്നതെന്നും ഹൂത്തികള്‍ അവകാശപ്പെടുന്നുണ്ട്. ചെങ്കടലില്‍ ചരക്ക് കപ്പലുകള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നത് ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള ചരക്ക് നീക്കത്തെ ബാധിച്ചിട്ടുണ്ട്. ചെങ്കടലും സൂയസ് കനാലും ഒഴിവാക്കിയാണ് പല ചരക്ക് കപ്പലുകളും സഞ്ചരിക്കുന്നത്.