അനധികൃത താമസക്കാര്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് നവംബര്‍ ഒന്ന് മുതല്‍ ഒരു ദശലക്ഷം ദിര്‍ഹം പിഴയെന്ന് യുഎഇ ഐ.സി.പി.നവംബര്‍ ഒന്ന് മുതല്‍ രാജ്യവ്യാപക പരിശോധനയുണ്ടാകും.രണ്ട് മാസം നീണ്ടുനിന്ന യുഎഇ പൊതുമാപ്പ് നാളെ അവസാനിക്കും.
നവംബര്‍ ഒന്ന് മുതല്‍ കമ്പനികളില്‍ പരിശോധന പുനരാരംഭിക്കും എന്നാണ് യുഎഇ ഐസിപി മുന്നറിയിപ്പ് നല്‍കുന്നത്.താമസനിയമലംഘകരെ പിടികൂടുന്നതിനായി രാജ്യവ്യാപക പരിശോധനയുണ്ടാകും.അനധികൃത താമസക്കാരെ തൊഴിലെടുപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം മുതല്‍ പത്ത് ലക്ഷം ദിര്‍ഹം വരെയാണ് പിഴശിക്ഷയെന്നും ഐസിപി അറിയിച്ചു.താമസനിയമലംഘകരെ പിടികൂടി പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തും.രാജ്യത്ത് ഇനിയും താമസനിയമലംഘകരായി കഴിയുന്നവര്‍ പൊതുമാപ്പ് അവസാനിക്കും മുന്‍പ് രേഖകള്‍ നിയമപരമാക്കുകയോ രാജ്യത്ത് നിന്നും പുറത്ത് കടക്കുകയോ വേണം എന്ന് ദുബൈ ജിഡിആര്‍എഫ്എ ആവശ്യപ്പെട്ടു.
ജോലി ലഭിക്കാത്തതിന്റെ പേരില്‍ രേഖകള്‍ നിയമപരമാക്കാത്തവര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യത്ത് നിന്നും പുറത്ത് പോകണം എന്ന് ജിഡിആര്‍എഫ്എ കസ്റ്റമര്‍ ഹാപ്പിനെസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ സലേം എം ബിന്‍ അലി പറഞ്ഞു.ഇത്തരക്കാര്‍ക്ക് വീണ്ടും യുഎഇയിലേക്ക് തിരികെ എത്തുന്നതിന് തടസ്സങ്ങള്‍ ഇല്ല