കുവൈത്തിലെ തൊഴില്‍ മേഖലയില്‍ പ്രവാസികളുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ വീണ്ടും ഒന്നാമത്. അഞ്ച് ലക്ഷത്തിലധികം ആളുകളാണ് വിവിധ മേഖലകളിലായി ജോലി ചെയ്യുന്നത്. ഈജിപ്ഷ്യന്‍ പൗരന്മാരാണ് രണ്ടാം സ്ഥാനത്ത്.
സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട സ്ഥിതിവിവര കണക്കുകളിലാണ് കുവൈത്തിലെ പ്രവാസികളുടെ കണക്കുകള്‍ പുറത്തുവിട്ടത്. ഈ വര്‍ഷം ജൂണ്‍ വരെ 5,37,430 ഇന്ത്യക്കാരാണ് കുവൈത്തില്‍ ജോലി ചെയ്യുന്നത്. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുറമേയുള്ള കണക്കുകളാണിത്. ഈജിപ്ഷ്യന്‍ പൗരന്മാരാണ് രണ്ടാം സ്ഥാനത്ത്. 4,47,000 പേരാണ് രാജ്യത്ത് തൊഴില്‍ മേഖലയിലുള്ളത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി ആകെ 16,89,000 പ്രവാസികളാണ് കുവൈത്തില്‍ ജോലി ചെയ്യുന്നത്.
സര്‍ക്കാര്‍ മേഖലയില്‍ 20.4 ശതമാനം പ്രവാസികളാണുള്ളത്. അതേസമയം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 4.4 ശതമാനം മാത്രമാണമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ തൊഴില്‍ വിപണയില്‍ വര്‍ദ്ധിച്ചു വരുന്ന ലഭ്യത കൂടുതല്‍ പ്രവാസികള്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.