അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. ഇഞ്ചോടിഞ്ച്
പോരാട്ടം ആണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസും തമ്മില്‍.എന്നാല്‍ അവസാനഘട്ട സര്‍വേയിലും കമല ഹാരിസിനാണ് നേരിയ മുന്‍തൂക്കം.യുഎഇ സമയം വൈകിട്ട് നാല് മണിയോട് കൂടി വോട്ടെടുപ്പ് ആരംഭിക്കും.
ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ആണ് ഇത്തവണ അമേരിക്ക സാക്ഷിയായത്.സ്വിംഗ് സ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു അവസാന മണിക്കൂറുകളില്‍ ട്രംപിന്റെയും കമലയുടെയും പ്രചാരണം.24 കോടി പേര്‍ക്കാണ് ഇക്കുറി തെരഞ്ഞെടുപ്പില്‍ വോട്ടവകാശം.ഏഴ് കോടിയിലധികം പേര്‍ ഏര്‍ളി വോട്ടിംഗ് പോസ്റ്റ് വോട്ടിംഗ് എന്നിവയിലൂടെ സമ്മതിദാനഅവകാശം വിനിയോഗിച്ചുകഴിഞ്ഞു.പേപ്പര്‍ ബാലറ്റിലൂടെയണ് വോട്ടെടുപ്പ്.നാളെ പുലര്‍ച്ചെ യുഎഇ സമയം നാല് വരെയാണ് വോട്ടെടുപ്പ്. തൊട്ടുപിന്നാലെ വോട്ടെണ്ണലും ആരംഭിക്കും.എട്ട് മണിയോട് കൂടി ഫലസൂചനകള്‍ ലഭിച്ച് തുടങ്ങുമെങ്കിലും അന്തിമഫലം വൈകാനാണ് സാധ്യത.വോട്ടെര്‍മാര്‍ പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും നേരിട്ട് തെരഞ്ഞെടുക്കുന്ന രീതിയില്ല അമേരിക്കയില്‍.
അന്‍പത് സംസ്ഥാനങ്ങളില്‍ നിന്നുള്ള 538 അംഗ ഇലക്ടറല്‍ കോളേജാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്.ഇലക്ടറല്‍ കോളേജില്‍ 270 സീറ്റുകള്‍ ലഭിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ് പ്രസിഡന്റാകുന്നത്.സാമ്പത്തികനയം,കുടിയേറ്റപ്രശ്‌നങ്ങള്‍,ഗര്‍ഭഛിദ്രം,വിലക്കയറ്റം തുടങ്ങിയ വിഷയങ്ങള്‍ ആണ് ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത്. അവസാനം പുറത്ത് വന്ന സര്‍വ്വേകളില്‍ കമല ഹാരിസിന് 48.5 ശതമാനം ആണ് വിജയസാധ്യതപ്രവചിക്കുന്നത്.ഡൊണള്‍ഡ് ട്രംപിന് 47.6 ശതമാനവും