ഇന്ത്യന്‍ രൂപയുമായുള്ള ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് വീണ്ടും ഉയരുന്നു.സര്‍വ്വകാല തകര്‍ച്ചയാണ് ഇന്ത്യന്‍ രൂപ നേരിടുന്നത്.ഡോളറിന് എതിരെ മറ്റ് ഏഷ്യന്‍ കറന്‍സികളും തകര്‍ച്ച നേരിടുകയാണ്.
അമേരിക്കന്‍ ഡോളറിന് എതിരെ 84.38 ആയിട്ടാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം ഇന്ന് ഇടിഞ്ഞത്.ഇതെ തുടര്‍ന്ന് 22.99 ലേക്ക് വരെ ദിര്‍ഹം രൂപ വിനിമയ നിരക്ക് ഇന്ന് രാവിലെ ഉയര്‍ന്നു.പിന്നീട് 84.37 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഉയര്‍ന്നു.ദിര്‍ഹം രൂപ വിനിമയ നിരക്ക് 22.94-ആയും കുറഞ്ഞു. 22 രൂപ തൊണ്ണൂറ് പൈസ വരെ ധനവിനിമയ സ്ഥാപനങ്ങള്‍ നിരക്ക് നല്‍കുന്നുണ്ട്.അമേരിക്കന്‍ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നത് രൂപയ്ക്ക് തിരിച്ചടിയാവുകയാണ്.
സമീപകാലങ്ങളില്‍ വന്‍ തകര്‍ച്ചയാണ് ഇന്ത്യന്‍ രൂപ നേരിടുന്നത്. വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും വന്‍തോതില്‍ പണം പിന്‍വലിക്കുന്നതും ഇന്ത്യയുടെ വിദേശനാണ്യ കരുതലില്‍ കുറവ് വന്നതും രൂപയ്ക്ക് തിരിച്ചടിയാണ്.രൂപയുടെ മൂല്യത്തകര്‍ച്ച നേരിടുന്നതിന് റിസര്‍വ് ബാങ്ക് ഇടപടെലുകള്‍ നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.