ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദമാക്ക് പ്രോപ്പര്‍ട്ടീസ് വിമാനകനമ്പനി ആരംഭിക്കുന്നു.പ്രമുഖ വിനോദസഞ്ചാര നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ആഢംബര എയര്‍ലൈന്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സീഷെല്‍സ്,മാലിദ്വീപ്,ബാലി,ബോറബോറ,ഫിജി,ഹവായി എന്നിവിടങ്ങളിലേക്കാണ് ദമാക് എയര്‍ എന്ന പുതിയ എയര്‍ലൈന്‍ സര്‍വീസ് നടത്തുന്നത്.വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ദമാക്ക് എയര്‍ സര്‍വീസ് നടത്തുന്നത്.യാത്രയും താമസവും അടക്കമുളള പാക്കേജ് ആണ് ദമാക് എയര്‍ വിനോദസഞ്ചാരികള്‍ക്ക് നല്‍കുന്നത്.അവധിക്കാലയാത്രകളുടെ രീതികള്‍ മാത്രമല്ല ജീവിത രീതി തന്നെ മാറ്റിമറിക്കും എന്നാണ് ദമാക് എയര്‍ അവകാശപ്പെടുന്നത്.
ദമാക് എയറിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സര്‍വീസ് നടത്തുന്ന ആറ് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നിലേക്ക് സൗജന്യയാത്രയ്ക്കുള്ള അവസരവും എയര്‍ലൈന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.ബിയോണ്ട്,റൊട്ടാന ജെറ്റ് തുടങ്ങിയ എയര്‍ലൈനുകള്‍ ദുബൈയില്‍ നിന്നും വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ലക്ഷ്വറി സര്‍വീസുകള്‍ നിലവില്‍ നടത്തുന്നുണ്ട്.