ദുബൈയില്‍ മലയാളിയായ പതിനഞ്ചുകാരന്‍ കടലില്‍ മുങ്ങി മരിച്ചു.ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അഹമ്മദ് അബ്ദുള്ള മഫാസ് ആണ് മരിച്ചത്.തിരയില്‍പ്പെട്ട അഹമ്മദിന്റെ സഹോദരിയെ രക്ഷപെടുത്തി.ദുബൈ മംസാര്‍ ബീച്ചില്‍ വെള്ളിയാഴ്ച വൈകിട്ടാണ് അഹമ്മദ് അബ്ദുള്‍ മഫാസ് തിരയില്‍പ്പെട്ടത്.സഹോദരിക്ക് ഒപ്പം കടലില്‍ നീന്തുന്നതിനിടയില്‍ വലിയ തിരയടിക്കുകയായിരുന്നു.അഹമ്മദും സഹോദരിയും തിരയില്‍പ്പെട്ടു.സഹോദരിയെ സമീപത്ത് നീന്തുകയായിരുന്ന ഒരു അറബ് സ്വദേശി രക്ഷപെടുത്തി.അഹമ്മദിനെ കാണാതായി.വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും അഹമ്മദിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.ശനിയാഴ്ചയാണ് അഹമ്മദിന്റെ മൃതദേഹം കണ്ടെത്തിയത്.
തീരത്തുനിന്ന മാതാവിന്റെ കണ്‍മുന്നില്‍ ആണ് അഹമ്മദിനെ കടലെടുത്തത്.അഹമ്മദിനും സഹോദരിക്കും നീന്തല്‍ വശമുണ്ടായിരുന്നു.തീരത്തുനിന്നും അധികം അകലെയുമല്ലായിരുന്നു ഇരുവരും.പക്ഷെ അപ്രതീക്ഷിതമായി എത്തിയ ശക്തമായ തിര ജീവനെടുക്കുകയായിരുന്നു.വര്‍ഷങ്ങളായി യുഎഇയിലെ താമസക്കാരാണ് കാസര്‍കോഡ് സ്വദേശികളായ അഹമ്മദിന്റെ കൂടുംബം.മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ദുബൈയില്‍ സംസ്‌കരിക്കും.