ദേശീയചിഹ്നങ്ങളും മതചിഹ്നങ്ങളും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തി. സൗദി വാണിജ്യമന്ത്രാലയത്തിന്റെതാണ് തീരുമാനം. വിലക്ക് ലംഘിക്കുന്നവര്‍ക്ക് പിഴ ശിക്ഷ ലഭിക്കും.
ദേശീയ ചിഹ്നങ്ങളോ മതചിഹ്നങ്ങളോ ഏതെങ്കിലും ഉത്പന്നങ്ങളിലോ പരസ്യങ്ങളിലെ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം.ദേശീയ പതാക ദേശീയ ചിഹ്നം ഭരണാധികാരികളുടെ ചിത്രങ്ങള്‍ എന്നിവ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല.
ഈ ചിഹ്നങ്ങളുടെ സാംസ്‌കാരികവും മതപരവുമായ പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും ദുരുപയോഗം തടയുന്നതിനും ആണ് പുതിയ നിയമം എന്ന് സൗദി വാണിജ്യമന്ത്രാലയം അറിയിച്ചു.സമ്മാനങ്ങളില്‍ പോലും ദേശീയ ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.നിയമം ഗസറ്റില്‍ പ്രസിദ്ധീകരിച്ച് തൊണ്ണൂറ് ദിവസത്തിന് ശേഷം ശിക്ഷാ നടപടികള്‍ ആരംഭിക്കും.നിലവില്‍ ഇത്തരം ചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവ നീക്കം ചെയ്യുന്നതിനാണ് തൊണ്ണൂറ് ദിവസം.നിരോധനം ലംഘിക്കുന്നവര്‍ക്ക് മുന്‍സിപ്പല്‍ നിയമപ്രകാരമുള്ള പിഴശിക്ഷകള്‍ ആയിരിക്കും ലഭിക്കുക എന്നും സൗദി വാണിജ്യമന്ത്രാലയം അറിയിച്ചു.