Sunday, December 22, 2024
HomeNewsKeralaകേരളത്തിലെ ഐ.എസ് ഭീകരാക്രമണ നീക്കം പൊളിച്ച് എൻ.ഐ.എ;ഐ.എസ് ലക്ഷ്യമിട്ടിരുന്നത് ആരാധനാലയങ്ങളും സാമുദായിക നേതാക്കളെയും

കേരളത്തിലെ ഐ.എസ് ഭീകരാക്രമണ നീക്കം പൊളിച്ച് എൻ.ഐ.എ;ഐ.എസ് ലക്ഷ്യമിട്ടിരുന്നത് ആരാധനാലയങ്ങളും സാമുദായിക നേതാക്കളെയും

കേരളത്തിൽ ചില ആരാധനാലയങ്ങൾക്കും സമുദായ നേതാക്കൾക്കുമെതിരായ ഭീകരാക്രമണ നീക്കം തകർത്തതായി ദേശീയ അന്വേഷണ ഏജൻസി അവകാശപ്പെട്ടു. തമിഴ്നാട്ടിലെ സത്യമംഗലത്തിനടുത്ത് അറസ്റ്റിലായ മതിലകത്ത് കോടയിൽ കോടയിൽ അഷറഫ് തീവ്രവാദ സംഘാംഗമാണെന്നാണ് എൻ.ഐ.എ കണ്ടെത്തൽ.
ഭീകരവാദ പ്രവർത്തനത്തിനുവേണ്ടി ഫണ്ട് ശേഖരണം നടത്തിയെന്ന കേസിൽ അറസ്റ്റുചെയ്ത് റിമാൻഡിലായിരുന്ന പ്രതിയെ എൻ.ഐ.എ. കസ്റ്റഡിയിൽ വാങ്ങി. തൃശ്ശൂർ കോട്ടൂർ സ്വദേശി ആഷിഫിനെയാണ് കൂടുതൽ ചോദ്യംചെയ്യാനായി കോടതി ഏഴുദിവസത്തേക്ക് എൻ.ഐ.എ.യുടെ കസ്റ്റഡിയിൽ നൽകിയത്. ഭീകരവാദപ്രവർത്തനത്തിന് ഫണ്ട് ശേഖരണം നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് പിടിയിലായ ആഷിഫെന്ന് എൻ.ഐ.എ. പറയുന്നു. ടെലഗ്രാം ഗ്രൂപ്പുകൾ വഴിയും പണപ്പിരിവ് നടത്തിയിട്ടുണ്ടെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് നാലു പേർ കസ്റ്റഡിയിൽ ആണ്. എൻ ഐ എ യും കേരള എ ടി എസ്സും ചേർന്ന് നടത്തിയ ഓപ്പറേഷനിൽ ആണ് ഇവർ പിടിയിലായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments