ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ തെന്യാഹുവിന് എതിരായ രാജ്യാന്തര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് അംഗീകരിക്കില്ലെന്ന് അമേരിക്ക.രാജ്യാന്തരകോടതയിയുടെത് ആന്യായ വിധി എന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.നെതന്യാഹുവിന് എതിരായ അറസ്റ്റ് വാറന്റ് ഇസ്രയേലും തള്ളി.ഇസ്രയേല്‍ തങ്ങളുടെ അതിര്‍ത്തികളേയും ജനങ്ങളേയും നിയമപരമായി സംരക്ഷിക്കുകയാണ് ചെയ്യുന്നത് എന്നാണ് അമേരിക്കയുടെ നിലപാട്.
ഈ വിഷയം ഐസിസിയുടെ അധികാരപരിധിയില്‍പ്പെട്ടതല്ല എന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു.പ്രോസിക്യൂട്ടറുടെ തിടുക്കത്തിലും ഉത്തരവിലേക്ക് എത്തിയ കോടതി പ്രക്രിയയിലെ പിശകുകളും ആശങ്കപ്പെടുത്തുന്നതാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു.രാജ്യാന്തര ക്രിമിനല്‍ കോടതി എന്തു പറഞ്ഞാലും ഇസ്രയേലിനേയും ഹമാസിനേയും ഒരുപോലെ കാണാന്‍ കഴിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.ഇസ്രയേലിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങള്‍ക്ക് എതിരെ അമേരിക്ക എന്നും നിലകൊള്ളും എന്നും ജോ ബൈഡന്‍ പറഞ്ഞു.തനിക്കും മുന്‍ പ്രതിരോധ മന്ത്രിക്കും എതിരായ ഐസിസി വിധിയെ ബെന്യമിന്‍ നെതന്യാഹും അപലപിച്ചു.
ഇസ്രയേലിന് സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ ഒരു സമ്മര്‍ദ്ദത്തിനും നെതന്യാഹു വഴങ്ങില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.ഇസ്രയേലിലെ മറ്റ് രാഷ്ട്രീയ നേതാക്കളും നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തി.രാജ്യാന്തരക്രിമില്‍ കോടതിക്ക് തന്നെ മാനക്കേണ്ടാണ് അറസ്റ്റ് വാറന്റ് എന്ന് ഇസ്രയേല്‍ മുന്‍പ്രധാനമന്ത്രി നഫ്റ്റാലി ബെനറ്റ് പറഞ്ഞു. തീവ്രവാദത്തിനുള്ള അംഗീകാരം എന്നാണ് ഇസ്രയേലിലെ പ്രധാന പ്രതിപക്ഷ നേതാവ് യെയിര്‍ ലാപ്പിഡിന്റെ പ്രതികരണം.