യുഎഇയില്‍ സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധന.ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില വീണ്ടും മൂന്നൂറ് ദിര്‍ഹത്തിന് മുകളില്‍ എത്തി.ആഗോള രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങള്‍ ആണ് സ്വര്‍ണ്ണവില വര്‍ദ്ധിപ്പിക്കുന്നത്.
യുഎഇ വിപണിയില്‍ ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 301 ദിര്‍ഹം അന്‍പത് ഫില്‍സായും 24 ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 325 ദിര്‍ഹം അന്‍പത് ഫില്‍സായും ആണ് ഇന്ന് ഉയര്‍ന്നത്.291 ദിര്‍ഹം എഴുപത്തിയഞ്ച് ഫില്‍സ് ആണ് ഇരുപത്തിയൊന്ന് ക്യാരറ്റിന്റെ വില.
രാജ്യാന്തരവിപണിയില്‍ കഴിഞ്ഞ അഞ്ച് ദിവസങ്ങളായി തുടര്‍ച്ചയായി സ്വര്‍ണ്ണത്തിന് വില വര്‍ദ്ധിക്കുകയാണ്.2685 ഡോളറിലേക്കാണ് ഔണ്‍സ് വില ഇന്ന് ഉയര്‍ന്നത്.റഷ്യ-യുക്രൈന്‍ യുദ്ധം കൂടുതല്‍ രൂക്ഷമായതാണ് പ്രധാനമായും സ്വര്‍ണ്ണവിലയെ സ്വാധീനിക്കുന്നത്.യുദ്ധം അടക്കമുള്ള സാഹചര്യങ്ങളില്‍ നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണ്ണത്തിലേക്ക് എത്തുന്നത് സാധാരണമാണ്.ഇതിനെപ്പം അമേരിക്കന്‍ ഡോളര്‍ ദുര്‍ബലമായതും വില വര്‍ദ്ധിപ്പിക്കുകയാണ്.അമേരിക്കന്‍ കേന്ദ്രബാങ്ക് ഡിസംബറില്‍ വീണ്ടും അടിസ്ഥാന പലിശനിരക്കുകളില്‍ കുറവ് വരുത്തിയേക്കും എന്നതും സ്വര്‍ണ്ണത്തിലേക്ക് കൂടുതല്‍ നിക്ഷേപകരെ എത്തിക്കുന്നുണ്ട്.
വില വര്‍ദ്ധന