ടെസ്റ്റുകള്‍ ഇല്ലാതെ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാന്‍ യുഎഇയും അമേരിക്കയിലെ ടെക്‌സാസും തമ്മില്‍ ധാരണ.യുഎഇ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വ്യക്തിക്ക് ടെക്‌സാസിലും ലൈസന്‍സ് ലഭിക്കും.യുഎഇ ആഭ്യന്തര മന്ത്രാലയവും ടെക്‌സാസിലെ പൊതുസുരക്ഷാ വകുപ്പും തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു.
ടെക്‌സാസിലെ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വ്യക്തി യുഎഇയില്‍ താമസക്കാരനാണെങ്കില്‍ റോഡ് ടെസ്റ്റും മറ്റ് നടപടിക്രമങ്ങളും ഒന്നും ഇല്ലാതെ ലൈസന്‍സ് നല്‍കുന്നതിനാണ് ധാരണ. യുഎഇ ലൈസന്‍സുള്ള വ്യക്തിക്ക് ടെക്‌സാസിലും സമാനമായ രീതിയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. എമിറേറ്റ്‌സ് ഐഡിയും ഒറിജിനല്‍ ഡ്രൈവിംഗ് ലൈസന്‍സും, മറ്റ് രേഖകളും സമര്‍പ്പിച്ചാല്‍ ലൈസന്‍സ് നല്‍കും. യുഎഇ ആഭ്യന്തര മന്ത്രാലയവും ടെക്‌സാസിലെ പൊതുസുരക്ഷാ വകുപ്പും തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു.
ഇരു രാജ്യങ്ങളിലെയും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പുതിയ സംരംഭം ഏറെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍. സാധുവായ യുഎസ് ഡ്രൈവിംഗ് ലൈസന്‍സുള്ള ദുബൈ നിവാസികള്‍ക്ക് ടെസ്റ്റുകള്‍ക്ക് വിധേയരാകാതെ യുഎഇ ലൈസന്‍സ് ലഭിക്കുമെന്ന് ആര്‍ടിഎ അറിയിച്ചു.