ദക്ഷിണ കൊറിയയില്‍ പ്രഖ്യാപിച്ച പട്ടാളനിയമം പിന്‍വലിച്ച് പ്രസിഡന്റ് യൂന്‍ സുക് യോല്‍.പ്രസിഡന്റിന് എതിരെ എം.പിമാര്‍ ഇംപീച്ച്‌മെന്റ് നടപടിക്രമങ്ങളും ആരംഭിച്ചു.പട്ടാള നിയമം പ്രഖ്യാപിച്ചതിന് പിന്നാലെ വന്‍ജനരോഷമാണ് ദക്ഷിണ കൊറിയയില്‍ അലയടിച്ചത്.
ഇന്നലെ രാത്രിയാണ് അടിയന്തര പട്ടാളഭരണ ഭരണം ഏര്‍പ്പെടുത്തിക്കൊണ്ട് പ്രസിഡന്റ് യൂന്‍ സുക് യോല്‍ പ്രഖ്യാപനം നടത്തിയത്.ഇതിന് പിന്നാലെ സൈന്യം പാര്‍ലമെന്റ് വളയുകയും ചെയ്തു.എന്നാല്‍ പാര്‍ലമെന്റില്‍ എംപിമാര്‍ ഒറ്റക്കെട്ടായി പട്ടാളഭരണത്തിന് എതിരെ വോട്ട് ചെയ്തു.പാര്‍ലമെന്റ് എതിര്‍ത്ത് വോട്ട് ചെയ്തതോടെ പട്ടാളനിയമം പിന്‍വലിക്കുകയാണെന്ന് യൂന്‍ സുക് യോല്‍ പ്രഖ്യാപിച്ചു.രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ച പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷ എംപിമാര്‍.വരും ദിവസങ്ങളില്‍ ഇംപീച്ച്‌മെന്റ് പ്രമേയത്തിന്‍മേല്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും.പ്രതിപക്ഷ കമ്മ്യൂണിസ്റ്റ് ഏകാധിപത്യം നിലനില്‍ക്കുന്ന ഉത്തരകൊറിയയോട് അഭുമുഖ്യം പുലര്‍ത്തുന്നുവെന്ന് ആരോപിച്ചാണ് യൂന്‍ സുക് യോല്‍ പാട്ടാളനിയമം പ്രഖ്യാപിച്ചത്.
ഉത്തരകൊറിയയുമായി ചേര്‍ന്ന് സമാന്തര സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും യൂന്‍ ആരോപിച്ചു.പ്രതിപക്ഷത്തിനാണ് പാര്‍ലമെന്റില്‍ നിലവില്‍ ഭൂരിപക്ഷമുള്ളത്.യൂനിന്റെ പവര്‍ പാര്‍ട്ടിയും പ്രതിപക്ഷത്തെ ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മില്‍ ശക്തമായ ഏറ്റമുട്ടല്‍ നടക്കുന്നതിനിടയില്‍ ആണ് പാട്ടളനിയമം പ്രഖ്യാപിക്കപ്പെടുന്നത്. അത് യൂന്‍ സൂക് യോലിന് തന്നെ തിരിച്ചടിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്