പ്രേക്ഷക ഹൃദയം കീഴടക്കി 2025-ലെ ആദ്യ റിലീസ് ചിത്രം എന്ന് സ്വന്തം പു്ണ്യാളന്‍. രണ്ടാമത്തെ ആഴ്ച്ചയിലേക്ക് പ്രവേശിക്കുമ്പോള്‍ വന്‍ പ്രതികരണം ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.യുഎഇയില്‍ ഇരുപതിലധികം തിയേറ്റുകളില്‍ ആണ് നിറഞ്ഞ സദസില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അര്‍ജുന്‍ അശോകന്‍,ബാലു വര്‍ഗീസ്,അനശ്വര രാജന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലായി എത്തിയ എന്ന് സ്വന്തം പുണ്യാളന് യുഎഇയിലും മികച്ച പ്രതികരണം.എല്ലാ വിഭാഗം പ്രേക്ഷകരുടെയും മികച്ച അഭിപ്രായം നേടിയാണ് എന്ന് സ്വന്തം പുണ്യാളന്‍ പ്രദര്‍ശനം തുടരുന്നത്.
ഖത്തര്‍ ബഹറൈന്‍ ഒമാന്‍ തുടങ്ങിയ ജിസിസി രാജ്യങ്ങളിലും ചിത്രം തിയേറ്ററുകളില്‍ ഉണ്ട്.ട്രൂത്ത് സീക്കേഴ്‌സ് പ്രൊഡക്ഷന്‍സ് ഹൗസിന്റെ ബാനറില്‍ ലിഗോ ജോണ്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മഹേഷ് മധുവാണ്.രഞ്ജി പണിക്കര്‍,ബൈജു, അല്‍ത്താഫ്,അഷ്ഫഫ്, മീനാ രാജ് പള്ളുരുത്തി,വിനീത് വിശ്വം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍
………………..