യുഎഇയില്‍ താപനിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തുന്നു. കുറഞ്ഞ താപനില വീണ്ടും അഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ താഴെ
എത്തി. രാജ്യത്ത് മഴയും രേഖപ്പെടുത്തി.റാസല്‍ഖൈമയിലെ ജബല്‍ ജെയ്‌സില്‍ 3.8 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില രേഖപ്പെടുത്തിയത്.വരും ദിവസങ്ങളിലും യുഎഇയില്‍ തണുപ്പ് തുടരും. കുറഞ്ഞ താപനില അഞ്ചിനും പത്ത ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. കൂടിയ താപനില ഇരുപത്തിയൊന്നിനും ഇരുപത്തിയഞ്ച് ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും എന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
റാസല്‍ഖൈമയുടെ ചില ഭാഗങ്ങളില്‍ മഴ അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ഫുജൈറ റാസല്‍ഖൈമ എമിറേറ്റുകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.കാറ്റിന്റെ വേഗതയിലും വര്‍ദ്ധന രേഖപ്പെടുത്തിയേക്കും.