നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയിനെ ഇന്‍ഡ്യ സഖ്യത്തിലേക്ക് ക്ഷണിച്ച് തമിഴ്നാട് കോണ്‍ഗ്രസ്. രാജ്യത്തെ വിഘടന ശക്തികള്‍ക്കെതിരെ ഒന്നിച്ചു പോരാടാണമെന്ന് അടുത്തിടെ ഒരു പൊതുയോഗത്തില്‍ വിജയ് പ്രസംഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകാന്‍ തമിഴ്നാട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സെല്‍വപെരുന്തുഗൈ അഭ്യര്‍ത്ഥിച്ചത്.
വിജയ് തന്റെ പൊതുപ്രസംഗത്തില്‍ മതകീയമായ, ഹിന്ദുത്വ ശക്തികള്‍ക്കെതിരെ പ്രസംഗിച്ചിരുന്നു. അത്തരം ശക്തികള്‍ക്കെതിരെ ഇല്ലാതാക്കണമെന്നാണ് അദ്ദേഹം ശരിക്കും ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമാകുകയാണ് വിജയ്ക്കും രാജ്യത്തിനും നല്ലത്. ഇന്‍ഡ്യയിലെ ഒരു പൗരനെന്ന നിലയിലുള്ള തന്റെ എളിയ അഭിപ്രായമാണിതെന്നുമാണ് സെല്‍വപെരുന്തുഗൈ പറഞ്ഞത്.
ടിവികെ വരാനിരിക്കുന്ന ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയെയും പിന്തുണക്കില്ലെന്നും ടിവികെ വ്യക്തമാക്കിയിട്ടുണ്ട്.