Monday, February 3, 2025
HomeNewsGulfഷാര്‍ജ മെലീഹ ഫാമില്‍ നിന്നും ലബാന്‍ വിപണിയില്‍

ഷാര്‍ജ മെലീഹ ഫാമില്‍ നിന്നും ലബാന്‍ വിപണിയില്‍

ഷാര്‍ജ മെലീഹയിലെ ഡയറി ഫാമില്‍ നിന്നുമുള്ള അടുത്ത ഉത്പന്നം വിപണയിലെത്തി. മെലീഹ ലബാനാണ് പുതിയതായി വിപണയില്‍ എത്തിച്ചത്. ദെയ്ദ് കാര്‍ഷിക പ്രദര്‍ശനത്തിലാണ് പുതിയ ഉത്പന്നം എത്തിച്ചത്.മെലീഹ പാലിന് വലിയ സ്വീകാര്യത ലഭിച്ചതിനു പിന്നാലെയാണ് മെലാഹ ഫാമില്‍ നിന്നുമുള്ള അടുത്ത ഉത്പന്നം വിപണിയില്‍ എത്തിയത്. ദെയ്ദില്‍ നടക്കുന്ന രണ്ടാമത് കാര്‍ഷിക പ്രദര്‍ശത്തില്‍ മെലീഹ ലബാന്‍ എത്തിച്ചു. ഉത്പന്നം വിപണിയില്‍ എത്തിച്ചതിനു പിന്നാലെ നിരവധി ആവശ്യക്കാര്‍ എത്തിയതായി ഷാര്‍ജ അഗ്രകള്‍ച്ചര്‍ ആന്റ് ലൈവ് സ്റ്റോക് ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ ഖലീഫ അല്‍ തുനൈജി പറഞ്ഞു. നിലവില്‍ പ്രതിദിനം 16,000 ലിറ്റര്‍ ലബാനാണ് ഉത്പാദിപ്പിക്കുന്നത്. 2 ലിറ്റര്‍, 1 ലിറ്റര്‍, 180 മില്ലി എന്നിങ്ങനെ മൂന്ന് അളവുകളിലായാണ് ലബാന്‍ വിപണിയില്‍ ലഭിക്കുക.

ഷാര്‍ജയില്‍ കോര്‍പ്പറേറ്റീവ് സൊസൈറ്റി വഴിയാണ് ലബാന്‍ വില്‍പനയ്ക്കായി എത്തിച്ചത്. ഭക്ഷ്യസ്വയം പര്യാപ്തത കൈവരിക്കാനുള്ള ഷാര്‍ജയുടെ ശ്രമങ്ങളിലെ പ്രധാന പദ്ധതിയാണ് മെലീഹയിലെ ഡയറി ഫാം. ഡെന്‍മാര്‍ക്കില്‍ നിന്നും എത്തിച്ച നാലായിരം പശുക്കളാണ് ഫാമിലുള്ളത്. ഈ വര്‍ഷം അവസാനത്തോടെ ഇത് ഇരട്ടിയാക്കും. മെലീഹയിലെ ഫാമില്‍ പ്രതിദിനം നാല്‍പതിനായിരം ലിറ്റര്‍ പാലാത് ഉത്പാദിപ്പിക്കുന്നത്. എ2എ2 പ്രോട്ടീനടങ്ങിയ ഉയര്‍ന്ന ഗുണനിലവാരമുള്ള പാലാണ് വിപണിയില്‍ എത്തിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഫാമില്‍ പശുക്കളുടെ എണ്ണം ഇരുപതിനായിരമായി വര്‍ദ്ധിപ്പിക്കുമെന്നും ഖലീഫ അല്‍ തുനൈജി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments