ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷം പതിനയ്യായിരത്തോളം അംഗങ്ങളെ ഹമാസ് റിക്രൂട്ട് ചെയ്‌തെന്ന് റിപ്പോര്‍ട്ട്.ഇത്രയും തന്നെ ഹമാസ് ഹമാസ് പ്രവര്‍ത്തകര്‍ യുദ്ധത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2023 ഒക്ടോബറില്‍ ഗാസ യുദ്ധം തുടങ്ങിയതിന് ശേഷം പതിനായിരം മുതല്‍ പതിനയ്യായിരം വരെ പുതിയ അംഗങ്ങള്‍ക്ക് ഹമാസ് നിയമനം നല്‍കിയെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കണക്ക്.പുതിയതായി റിക്രൂട്ട് ചെയ്തവരില്‍ കൂടുതല്‍ പേരും യുവാക്കളും പരിശീലനം ലഭിക്കാത്തവരും ആണ്.ഇവരെ സുരക്ഷാ ആവശ്യങ്ങള്‍ക്കാണ് പ്രയോജനപ്പെടുത്തുന്നത്.ഹമാസ് ഇപ്പോഴും ഇസ്രയേലിന് ഭീഷണിയാണെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നുണ്ട്.
കൂടുതല്‍ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന് ഹമാസിന് കഴിഞ്ഞുവെങ്കിലും വലിയ ഭീഷണിയാകില്ലെന്നാണ് ഇസ്രയേലിന്റെ വിലയിരുത്തല്‍.ഇവരെ ഇസ്രയേലിന് എതിരാക്കാന്‍ കഴിയുമെങ്കിലും ആയുധങ്ങളോ പരിശീലനമോ നല്‍കുന്നതിന് ഹമാസിന് ശേഷിയില്ലെന്നും ഇസ്രയേലിന് വിലയിരുത്തല്‍ ഉണ്ട്.വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഹമാസ് ഭരണകൂടം ഗാസയുടെ നിയന്ത്രണം പുനസ്ഥാപിച്ചിട്ടുണ്ട്.ഗാസ മുനമ്പിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.