യുഎഇയുടെ തൊഴില്‍രഹിത ഇന്‍ഷൂറന്‍സ് പതിനായിരത്തിലധികം പേര്‍ പ്രയോജനപ്പെടുത്തിയെന്ന് മാനവവിഭവശേഷി മന്ത്രാലയം.തൊഴില്‍മേഖലയില്‍ സാമൂഹിക സുരക്ഷ ശക്തിപ്പെടുത്തുന്നതിന് ഇന്‍ഷൂറന്‍സ് പദ്ധതി സഹായകമായെന്നും
2024-ല്‍ തൊഴില്‍ നഷ്ട ഇന്‍ഷൂറന്‍സ് ലഭിച്ചവരുടെ കണക്കാണ് യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പുറത്തുവിട്ടത്.10500 പേര്‍ക്കാണ് കഴിഞ്ഞ വര്‍ഷം ഇന്‍ഷൂറന്‍സ് പണം ലഭിച്ചത്.തൊഴില്‍നഷ്ടപ്പെട്ടവര്‍ക്ക് വരുമാനമില്ലാത്തവര്‍ക്ക് ഇന്‍ഷൂറന്‍സ് നിര്‍ണ്ണായക സാമ്പത്തിക പിന്തുണ നല്‍കിയെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ പൊതുസ്വകാര്യ തൊഴില്‍മേഖലകളില്‍ സാമൂഹിക സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് തൊഴില്‍നഷ്ട ഇന്‍ഷൂറന്‍സ് കാരണമായി.തൊണ്ണൂറ് ലക്ഷത്തോളം പേരാണ് യുഎഇയില്‍ തൊഴില്‍നഷ്ട ഇന്‍ഷൂറന്‍സില്‍ ചേര്‍ന്നിട്ടുള്ളത്. തൊഴില്‍ നഷ്ടപ്പെട്ടാല്‍ അടിസ്ഥാന ശമ്പളത്തിന്റെ അറുപത് ശതമാനത്തോളം ആണ് മൂന്ന് മാസത്തേക്ക് ലഭ്യമാക്കുന്നത്.