പ്രവാസികള്‍ സ്വദേശങ്ങളിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്തുന്നത് സംബന്ധിച്ച വോട്ടെടുപ്പുമായി വീണ്ടും ബഹ്‌റൈന്‍ പാര്‍ലമെന്റ്.അടുത്തയാഴ്ച വോട്ടെടുപ്പ് നടന്നേക്കും.നേരത്തെ പാര്‍ലമെന്റ് തള്ളിയ കരട് നിയമം ആണ് വീണ്ടും ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനും എത്തുന്നത്.
പ്രവാസികള്‍ സ്വദേശങ്ങളിലേക്ക് അയക്കുന്ന പണത്തിന് രണ്ട് ശതമാനം നികുതി ചുമത്തണം എന്നതാണ് ബഹ്‌റൈന്‍ പാര്‍മെന്റിന്റെ ധന-സാമ്പത്തികകാര്യ സമിതിയുടെ നിലപാട്.ഇത് സംബന്ധിച്ച കരട് നിയമം പാര്‍ലമെന്റ് നേരത്ത വോട്ടിനിട്ട് തള്ളിയിരുന്നു.എന്നാല്‍ പ്രവാസി പണത്തിന് നികുതി ചുമത്തണം എന്ന നിലപാടുമായി മുന്നോട്ട് പോവുകയാണ് ധന-സാമ്പത്തിക കാര്യസമിതി.കരട് നിയമം വീണ്ടും പാര്‍ലമെന്റിന് മുന്നില്‍ വെച്ചിരിക്കുകയാണ് സമിതി.
അടുത്ത ചൊവ്വാഴ്ചയായിരിക്കും കരട് നിയമത്തില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കുക.പ്രവാസികള്‍ സമ്പാദിക്കുന്ന പണത്തില്‍ ചെറിയൊരുഭാഗം ബഹ്‌റൈന്‍ സമ്പദ് വ്യവസ്ഥയില്‍ തന്നെ ക്രയവിക്രയം ചെയ്യപ്പെടണം എന്നാണ് സമിതിയുടെ നിലപാട്.എണ്ണ ആശ്രയത്വത്തില്‍ നിന്നും മാറുന്നതിനുള്ള പലവഴികളില്‍ ഒന്നായിട്ടാണ് സമിതി നികുതിയെ കാണുന്നത്. നിയമം പാര്‍ലമെന്റില്‍ പാസായാല്‍ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാകും