എഴുപത്തിയാറാമത് റിപബ്ലിക് ദിനാഘോഷത്തിന്റെ നിറവില്‍ ഇന്ത്യ.കര്‍ത്തവ്യപഥില്‍ പ്രൗഢ ഗംഭീരപരേഡ് ആണ് നടന്നത്.വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും വിപുലമായ റിപബ്ലിക് ദിനാഘോഷങ്ങള്‍ നടന്നു.
രാവിലെ പത്തരയോട് കൂടിയാണ് കര്‍ത്തവ്യപഥില്‍ പരേഡിന് തുടക്കമായത്.രാഷ്ട്രപതി ദ്രൗപതി മുര്‍മു സല്യൂട്ട് സ്വീകരിച്ചു.ഇന്തൊനീഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ആയിരുന്നു മുഖ്യാതിഥി.ഇന്ത്യയുടെ സൈനികശക്തിയും കരുത്തും വിളിച്ചോതുന്നതായിരുന്നു പരേഡ്.ഇന്ത്യന്‍ കരസേന തദ്ദേശീയമായി നിര്‍മിച്ച യുദ്ധ ടാങ്കറുകളും സൈനിക വാഹനങ്ങളും പരേഡിന്‌റെ ഭാഗമായി.വ്യോമസേനയുടെ നാല്‍പ്പത് യുദ്ധവിമാനങ്ങള്‍ ആകാശത്ത് വര്‍ണ്ണക്കാഴ്ച ഒരുക്കി.വിവിധ അര്‍ദ്ധന സൈനിക വിഭാഗങ്ങളും പരേഡില്‍ പങ്കെടുത്തു.
വിവിധ സംസ്ഥാനങ്ങളുടെ അടക്കം മുപ്പത്തിയൊന്ന് നിശ്ചലദൃശ്യങ്ങളും ഇത്തവണയുണ്ടായിരുന്നു.352 പേര്‍ അടങ്ങുന്ന ഇന്തോനേഷ്യന്‍ കരസേനാംഗങ്ങളും പരേഡില്‍ പങ്കെടുത്തു.അയ്യായിരത്തോളം കലാകാരന്‍മാരാണ് കര്‍ത്തവ്യപഥില്‍ കലാവിരുന്ന് അണിയിച്ചൊരുക്കിയത്.റിപബ്ലിക് ദിനാഘോോഷത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ദില്ലിയില്‍ ഒരുക്കിയത്.