യുഎഇ അടക്കം ഗള്‍ഫ് രാജ്യങ്ങളിലും വിപുലമായ റിപബ്ലിക് ദിനാഘോഷം.അബുദബി ഇന്ത്യന്‍ എംബസിയിലും ദുബൈ കോണ്‍സുലേറ്റിലും ആഘോഷപരിപാടികള്‍ നടന്നു.റിപബ്ലിക് ദിനത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിനെ യുഎഇ രാഷ്ട്രനേതാക്കള്‍ അഭിനന്ദിച്ചു
വിപുലമായ പരിപാടികളോടെയാണ് യുഎഇയിലെ ഇന്ത്യന്‍ നയനതന്ത്രകാര്യാലയങ്ങളില്‍ റിപബ്ലിക് ദിനാഘോഷപരിപാടികള്‍ അരങ്ങേറിയത്.അബുദബി ഇന്ത്യന്‍ എംബസിയില്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ ദേശീയ പതാക ഉയര്‍ത്തി.തുടര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിന്റെ റിപബ്ലിക് ദിന സന്ദേശം അംബാസഡര്‍ വായിച്ചു.
ദേശഭക്തിഗാനങ്ങള്‍ അടക്കം കലാസാംസ്‌കാരിക പരിപാടികളും അരങ്ങിലെത്തി.ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ രാവിലെ നടന്ന ചടങ്ങില്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ പതാക ഉയര്‍ത്തി.കോണ്‍സുലേറ്റിലും കലാസംസ്‌കാരിക പരിപാടികള്‍ ഒരുക്കിയിരുന്നു.യുഎഇയിലെ വിവിധ ഇന്ത്യന്‍ അസോസിയേഷനുകളുടെയും പ്രവാസി കൂട്ടായ്മകളുടെയും നേതൃത്വത്തിലും റിപബ്ലിക് ദിനാഘോഷങ്ങള്‍ നടന്നു