ഗാസയിലെ മാലിന്യപൈപ്പുകളുടെ അറ്റക്കുറ്റപ്പണികള്‍ നടത്തുന്നതിന് പദ്ധതി പ്രഖ്യാപിച്ച് യുഎഇ.കൂടിവെള്ള പൈപ്പുകളുടെയും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കും. ഗാസയിലേക്ക് ടണ്‍ കണക്കിന് സഹായവും എത്തിച്ചുകൊണ്ടിരിക്കുകയാണ് യുഎഇ
ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസ മുനമ്പിലെ പശ്ചാത്തലസൗകര്യങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായി തന്നെ തകര്‍ന്നിരിക്കുകയാണ്.കൂടിവെള്ള വിതരണ ശൃംഖലയും മാലിന്യക്കുഴലുകളും എല്ലാം തകര്‍ന്നു. ഇവ പുനരുദ്ധരിക്കുന്നതിനുള്ള ശ്രമങ്ങളാണ് ആണ് യുഎഇ നടപ്പാക്കാന്‍ പോകുന്നത്. ഖാന്‍ യുനിസ് മുന്‍സിപ്പാലിറ്റി മേഖലയില്‍ ആണ് യുഎഇയുടെ നേതൃത്വത്തില്‍ അറ്റക്കുറ്റപ്പണികള്‍ നടത്തുന്നത്.ഖാന്‍യുനിസ് നഗരസഭയുമായി ചേര്‍ന്നാണ് ഉദ്യമം.നേരത്തെയും ഗാസയുടെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളവിതരണ ശൃംഖലയുടെ അറ്റക്കുറ്റപ്പണികള്‍ യുഎഇ ഏറ്റെടുത്തിരുന്നു.
പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേപ്രകാരമാണ് യുഎഇ ഗാസയിലെ ദുരിതബാധിതര്‍ക്ക് വിവിധ രീതിയില്‍ സഹായം എത്തിക്കുന്നത്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന ജനുവരി പത്തൊന്‍പതിന് ശേഷം മാത്രം നൂറ് ലോറികളില്‍ ആണ് യുഎഇ ഗാസയില്‍ സഹായം എത്തിച്ചത്.1440 ടണ്‍ സഹായവസ്തുക്കള്‍ ആണ് വെടിനിര്‍ത്തലിന് ശേഷം യുഎഇ നല്‍കിയത്.ഈജിപ്തിലെ അല്‍അരിഷ് കേന്ദ്രീകരിച്ചാണ് യുഎഇ ദൗത്യസംഘം ഗാസ സഹായവിതരണം ഏകോപിപ്പിക്കുന്നത്.ഭക്ഷ്യവസ്തുക്കള്‍ വസ്ത്രങ്ങള്‍,ടെന്റുകള്‍ എന്നിവയാണ് യുഎഇ വിതരണം ചെയ്യുന്നത്.