അമേരിക്കയിലെ വാഷിങ്ടണ്ണില്‍ യാത്രാവിമാനം സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ച് നദിയില്‍ വീണു.അറുപത്തിനാല് പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. നദിയില്‍ നിന്നും പത്തൊന്‍പത് മൃതദേഹങ്ങള്‍ കണ്ടെത്തി.
വാഷിങ്ടണ്ണിലെ റീഗന്‍ വിമാനത്താവളത്തില്‍ പ്രാദേശികസമയം രാത്രി 9-ന് ആണ് അപകടം.ലാന്‍ഡിംഗ് നടത്തുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം സൈനിക ഹെലികോപ്ടറില്‍ ഇടിച്ച് സമീപത്തെ നദിയില്‍ വീഴുകയായിരുന്നു.വിമാനത്തില്‍ അറുപത് യാത്രക്കാരും നാല് ജീവനക്കാരും ആണ് ഉണ്ടായിരുന്നത്.ഹെലികോപ്ടറില്‍ മൂന്ന് യു.എസ് സൈനികരും പരിശീലന പറക്കലിനിടെയാണ് ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറില്‍ കൂട്ടിയിടിച്ചത് എന്ന് അമേരിക്കന്‍ സൈന്യം അറിയിച്ചു.
റീഗന്‍ വിമാനത്താവളത്തിന് സമീപത്തുള്ള പോട്ടോമാക് നദിയിലേക്കാണ് യാത്രാവിമാനം വീണത്.സൈനിക ഹെലികോപ്ടറും നദിയില്‍ വീണു.2009-ന് ശേഷം അമേരിക്കയില്‍ നടക്കുന്ന ഏറ്റവും വലിയ വിമാനാപകടം ആണ് ഇത്.ഞെട്ടിക്കുന്ന അപകടം എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രതികരിച്ചു.യു.എസ് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.