യുഎഇ താമസവീസക്കാര്‍ക്ക് ബന്ധുവിനോ സുഹൃത്തിനോ വേണ്ടി സന്ദര്‍ശക വീസയ്ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നേരിട്ട് അപേക്ഷിക്കാം എന്ന് ഐസിപി.ഐസിപിയുടെ വെബ്‌സൈറ്റിലും സ്മാര്‍ട്ട് ആപ്പിലോ ആണ് അപേക്ഷിക്കാന്‍ കഴിയുക.താമസവീസക്കാര്‍ യുഎഇ പാസ്സ് ഉപയോഗിച്ച് വെബ്‌സൈറ്റിലോ ആപ്പിലോ രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യപടി.സിംഗിള്‍ എന്‍ട്രി മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസകള്‍ ലഭ്യമാണ്.മുപ്പത്,അറുപത് ,തൊണ്ണൂറ് എന്നിങ്ങനെ വിഭാഗങ്ങളിലായിട്ടാണ് സന്ദര്‍ശകവീസ അനുവദിക്കുന്നത്.
രാജ്യത്തേക്ക് എത്തിക്കേണ്ട വ്യക്തിയുടെ വിശദാംശങ്ങളും തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിച്ച് പണം അടച്ചാല്‍ വീസ ഇ-മെയ്‌ലില്‍ ലഭിക്കും.ബിരുദം അടിസ്ഥാന യോഗ്യതയായിട്ടുള്ള ഫസ്റ്റ് ലെവല്‍,സെക്കന്റ് ലെവല്‍ ജോലി യുഎഇയില്‍ ചെയ്യുന്നവര്‍ക്കാണ് ബന്ധുവിനെയോ സുഹൃത്തിനെയോ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയുക.