ഗാസ ഒഴിപ്പിക്കണം എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ആവശ്യം തള്ളി അറബ് രാഷ്ട്രങ്ങള്‍.പലസ്തീനികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന ഒരു നടപടിയും അംഗീകരിക്കില്ലെന്നും അറബ് രാഷ്ട്രങ്ങള്‍ അറിയിച്ചു.
ഈജിപ്ത് തലസ്ഥാനമായ റിയാദില്‍ ചേര്‍ന്ന അറബ് രാഷ്ട്രങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗം ആണ് ഗാസ ഒഴിപ്പിക്കണം എന്ന ഡൊണള്‍ഡ് ട്രംപിന്റെ നിലപാട് തള്ളിയത്.അത്തരം നടപടികള്‍ മേഖലയുടെ സ്ഥിരതയ്ക്ക് ഭീഷണിയാണെന്നും സംഘര്‍ഷം വ്യാപിക്കുന്നതിന് കാരണമാകുമെന്നും അറബ് രാഷ്ട്രങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.ഒഴിപ്പിക്കല്‍ അടക്കം ഏത് രീതിയിലാണെങ്കിലും പലസ്തീനികളുടെ അവകാശങ്ങള്‍ മാനിക്കാത്ത ഒരു നടപടിയും അംഗീകരിക്കില്ല.
ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തില്‍ മധ്യപൂര്‍വ്വദേശത്ത് സമാധാനം സ്ഥാപിക്കാന്‍ ട്രംപ് ഭരണകൂടവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അറബ് രാഷ്ട്രങ്ങള്‍ അറിയിച്ചു.ഗാസയുടെ പുനരുദ്ധാരണത്തിനായി ഐക്യരാഷ്ട്രസഭയുമായി ചേര്‍ന്ന് രാജ്യാന്തര സമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള ഈജിപ്തിന്റെ പദ്ധതിയെ യോഗം സ്വാഗതം ചെയ്തു.ഗാസയില്‍ വെടിനിര്‍ത്തല്‍ തുടരണം എന്നും കൂടുതല്‍ സഹായം എത്തിക്കുകയും വേണം.യുഎഇ സൗദി അറേബ്യ ജോര്‍്ദ്ദാന്‍ ഖത്തര്‍ എന്നി രാജ്യങ്ങളുടെയും അറബ് ലീഗ് പലസ്തീന്‍ അതോറിട്ടി എന്നിവയുടെ പ്രതിനിധികളും ആണ് യോഗത്തില്‍ പങ്കെടുത്തത്.