സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം ഇനിയും വൈകും. കേസ് പരിഗണിക്കുന്നത് റിയാദിലെ ക്രിമിനല്‍ കോടതി വീണ്ടും മാറ്റി.പുതിയ തീയതി കോടതി പ്രഖ്യാപിച്ചിട്ടില്ല.
ഇത് തുടര്‍ച്ചയായ ഏഴാം തവണയാണ് കോടതി അബ്ദുള്‍ റഹീമിന്റെ കേസ് മാറ്റിവെക്കുന്നത്.രാവിലെ എട്ട് മണിക്ക് കേസ് പരിഗണിച്ചെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.കഴിഞ്ഞ മാസം പതിനഞ്ചിന് ആണ് ഇതിന് മുന്‍പ് അബ്ദുള്‍ റഹീമിന്റെ മോചന ഹര്‍ജി റിയാദിലെ ക്രിമിനല്‍ കോടതി മാറ്റിവെച്ചത്.അതിന് മുന്‍പ് അഞ്ച് തവണ കേസ് മാറ്റിവെച്ചു.സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ കഴിഞ്ഞ പതിനെട്ട് വര്‍ഷമായി റിയാദിലെ ജയിലില്‍ ആണ് അബ്ദുള്‍ റഹീം.മുപ്പത്തിനാല് കോടിയോളം രൂപ ദിയാദനമായി നല്‍കിയതിനെ തുടര്‍ന്നാണ് കോടതി വധശിക്ഷ റദ്ദാക്കിയത്.
അബ്ദുള്‍ റഹീമിന്റെ മോചന ഹര്‍ജി പരിഗണിക്കുന്നത് മാറ്റി:മോചനം വൈകും
RELATED ARTICLES